നന്നായി ഉറങ്ങണോ? എങ്കില്‍ ചെറിപഴത്തിലുണ്ട് ഒരു മാജിക്

Malayalilife
topbanner
നന്നായി ഉറങ്ങണോ? എങ്കില്‍ ചെറിപഴത്തിലുണ്ട് ഒരു മാജിക്

എല്ലാ രാത്രിയിലും സുഖമായി ഉറങ്ങണമെന്ന ചിന്തയുള്ളവര്‍ കുറവല്ല. എന്നാല്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും മറ്റ് പല വിധത്തിലുള്ള സ്ട്രെസും കാരണം ഇതിന് സാധിയ്ക്കാറില്ല എന്നതാണ് സത്യം. ഇന്നത്തെ തിരക്ക് പിടിച്ച കാലഘട്ടത്തില്‍ സമാധാനപരമായ ഉറക്കം പലപ്പോഴും പല വിധത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ചെറി


ഉറങ്ങാന്‍ പുതിയ ഒരു വഴികണ്ടു പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരുക്കൂട്ടം ശാസ്ത്രജ്ഞര്‍. ചെറിപ്പഴമാണ് ഈ കഥയിലെ നായകന്‍. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റിനിന്‍ എന്ന ഹോര്‍മോണ്‍ ചെറിപഴങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഉണക്കിയ ചെറി പഴങ്ങളില്‍ മെലാറ്റിനിന്റെ അളവ് സാധാരണയിലും കുടുതലാണത്രെ.

ചെറിപഴം ഉറക്കമില്ലായ്മക്ക് പരിഹാരമാകുമെന്നതിനാല്‍ ഇതില്‍ നിന്നും ക്യാപ്സൂളുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഉറക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ പൊണ്ണത്തടിക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.

Read more topics: # health,# sleep,# cherry fruit
health,sleep,cherry fruit

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES