മനുഷ്യസഹജമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍. എല്ലാവര്‍ക്കും ഇടക്കിടെ എങ്കിലും വരാറുള്ളതാണ് ജലദോഷം. എന്ത് അസുഖം വന്നാലും ഒന്നും നോക്കാതെ ഡോക്ടറെ പോയി കാണിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പക്ഷേ അസുഖങ്ങളില്‍ പലതും നമുക്ക് വീട്ടില്‍ നിന്ന് തന്നെ ഭേദപ്പെടുത്താവുന്നതാണ്. അല്‍പം വീട്ടുവൈദ്യവും ഒറ്റമൂലികളുമെല്ലാം അറിഞ്ഞിരിക്കേണം എന്ന് മാത്രം.
ജലദോഷത്തിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു പൊടികൈയാണ് വെളുത്തുള്ളി. . ജല ദോഷത്തെ ചികിത്സിക്കാന്‍ വെളുത്തുള്ളിയുടെ ഔഷധ ഗുണത്തെ വ്യത്യസ്ത രീതികളില്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് പരിശോധിക്കാം. വെളുത്തുള്ളിക്ക് അത്രമേല്‍ ഫല പ്രദമായി ജല ദോഷത്തെ പ്രതിരോധിക്കാനാകും.
*ജല ദോഷം അകറ്റാന്‍ വെളുത്തുള്ളിയെ വ്യത്യസ്ത രീതികളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഒന്നാമത്തേത് വെളുത്തുള്ളി നേരിട്ട്, പച്ചയ്ക്ക് കഴിക്കുക എന്നതാണ്.
*ഒന്ന്, വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച് പിഴിയുക, ശേഷം ഏകദേശം 15 മിനിട്ട് നേരത്തോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച് സേവിക്കുക.
*രണ്ട്, വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുക്കുക. കപ്പില്‍ എടുത്ത വെള്ളത്തില്‍ ഇത് ചേര്‍ക്കുക, ശേഷം ദിവസേന ഇത്തരത്തില്‍ കുടിക്കുക. ഇത് ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും
*വെളുത്തുള്ളിയും തേനും.
തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗ പ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും.