Latest News

താലിമാല വിറ്റ ഭര്‍ത്താവില്‍ നിന്നും ഡയമണ്ട് നെക്ലേസും, ഡയമണ്ട് മോതിരവും ഗിഫ്റ്റായി നല്‍കുമ്പോള്‍ ഈ മെയില്‍ ഷോവനിസ്റ്റിന് ഒരഭിമാനം; ഭര്‍ത്താവ് എന്ന നിലയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അവളോട് കാട്ടിയത്; അഖില്‍ മാരാര്‍ വിവാഹ വാര്‍ഷികദിനത്തില്‍ പങ്ക് വച്ച വീഡിയോ

Malayalilife
 താലിമാല വിറ്റ ഭര്‍ത്താവില്‍ നിന്നും ഡയമണ്ട് നെക്ലേസും, ഡയമണ്ട് മോതിരവും ഗിഫ്റ്റായി നല്‍കുമ്പോള്‍ ഈ മെയില്‍ ഷോവനിസ്റ്റിന് ഒരഭിമാനം; ഭര്‍ത്താവ് എന്ന നിലയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അവളോട് കാട്ടിയത്; അഖില്‍ മാരാര്‍ വിവാഹ വാര്‍ഷികദിനത്തില്‍ പങ്ക് വച്ച വീഡിയോ

സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയുമായ അഖില്‍ മാരാര്‍ക്ക് പതിനൊന്നാം വിവാഹ വാര്‍ഷികം. പുതുവര്‍ഷ ദിനത്തില്‍ ഭാര്യ ലക്ഷ്മിക്ക് ഡയമണ്ട് നെക്ലേസും മോതിരവും സമ്മാനിച്ചാണ് അദ്ദേഹം ഈ സുപ്രധാന ദിനം ആഘോഷിച്ചത്. ഒരു കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഭാര്യയുടെ താലിമാല വില്‍ക്കേണ്ടി വന്ന തന്റെ ഭൂതകാലം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അഖില്‍ ഈ സന്തോഷം പങ്കുവെച്ചത്. 

സമൂഹമാധ്യമങ്ങളിലൂടെയാണ് അഖില്‍ മാരാര്‍ തന്റെ വൈകാരികമായ നിമിഷം ആരാധകരുമായി പങ്കുവെച്ചത്. 'താലിമാല വിറ്റ ഭര്‍ത്താവില്‍ നിന്നും ഡയമണ്ട് നെക്ലേസും, ഡയമണ്ട് മോതിരവും ഗിഫ്റ്റായി നല്‍കുമ്പോള്‍ ഈ മെയില്‍ ഷോവനിസ്റ്റിന് ഒരഭിമാനം' എന്ന് അദ്ദേഹം കുറിച്ചു. 108 ഡയമണ്ടുകള്‍ പതിച്ച മാലയാണ് ലക്ഷ്മിക്ക് സമ്മാനിച്ചതെന്ന് അഖില്‍ വീഡിയോയില്‍ പറയുന്നുണ്ട്. 

 ഭാര്യ ലക്ഷ്മി തിരിച്ചൊരു സമ്മാനവും അഖിലിന് നല്‍കി. ത്രിശൂലം മാതൃകയിലുള്ള കമ്മലാണ് അഖിലിനുള്ള ലക്ഷ്മിയുടെ സമ്മാനം. ജനുവരി 1 തനിക്ക് വിവാഹം നടന്ന ദിവസവും ഒരു സിനിമ സംവിധാനം ചെയ്ത ദിവസവുമാണെന്നും അഖില്‍ ഓര്‍മ്മിപ്പിച്ചു. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെയാണ് അഖില്‍ മാരാര്‍ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 5-ലെ വിജയിയായി ജനശ്രദ്ധ നേടി. അടുത്തിടെ 'മുള്ളന്‍കൊല്ലി' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഈ മനോഹര നിമിഷം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് അഖിലിനും ലക്ഷ്മിക്കും ആശംസകളുമായി രംഗത്തെത്തിയത്.

akhil marar wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES