Latest News

എന്റെ ശരീര രീതി അങ്ങനെയാണ്; ഇടയ്ക്ക് ചെറിയൊരു മാറ്റം അനുഭവപ്പെട്ടു; ഇതിനെ കുറിച്ച് വ്യക്തത വരുത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്; തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

Malayalilife
 എന്റെ ശരീര രീതി അങ്ങനെയാണ്; ഇടയ്ക്ക് ചെറിയൊരു മാറ്റം അനുഭവപ്പെട്ടു; ഇതിനെ കുറിച്ച് വ്യക്തത വരുത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്; തുറന്നുപറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ തന്റെ ശരീരഭാരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞു. 2020 മുതല്‍ അമിതഭാരം കാരണം താന്‍ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണെന്നും, ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും ഇറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. 'അതെ, ഞാന്‍ തടിയുള്ള വ്യക്തിയാണ്. 2020 മുതല്‍ തടിച്ചിയാണെന്നും ശാരീരികക്ഷമത ഇല്ലാത്തവളുമാണെന്ന തോന്നലുകള്‍ക്കിടയിലാണ് ഞാന്‍ ജീവിക്കുന്നത്,' ഇറ ഖാന്‍ വീഡിയോയില്‍ പറയുന്നു. 

സ്വന്തം ശരീരത്തെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും, വിഷാദരോഗത്തെക്കുറിച്ച് സംസാരിച്ച അത്ര ആത്മവിശ്വാസമോ വ്യക്തതയോ ഇപ്പോള്‍ ഇല്ലെങ്കിലും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലും പങ്കാളി പോപോയുമായുള്ള ബന്ധത്തിലും തന്റെ ആത്മവിശ്വാസത്തിലും ജോലിയിലുമെല്ലാം ഈ പ്രശ്‌നങ്ങള്‍ തടസ്സമായിട്ടുണ്ട്. 

വിഷാദം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവോ അത്രയും തീവ്രമായിത്തന്നെ ഇതും തന്നെ ബാധിക്കുന്നുവെന്നും, തന്റെ ചിന്തകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് തുറന്നു സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, ഇത് തനിക്ക് സഹായകമാകുമെന്നും മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായും ഇറ വ്യക്തമാക്കി.

Read more topics: # ഇറ ഖാന്‍
Aamir Khans daughter Ira Khan addresses body image

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES