മലയാളികള്‍ക്ക് പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ മാത്രമല്ല പേരന്റിംഗിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുകയും കുറിപ്പുകള്‍ പങ്കിടുകയും ചെയ്യുന്ന ലൈഫ് കോച്ച് കൂടിയാണ് അശ്വതി. തന്റെ വീട്ടിലെ വിശേഷങ്ങളും യാത്രാചിത്രങ്ങളുമടക്കം എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മൂത്തമകളായ പത്മയുടെ നൃത്ത അരങ്ങേറ്റത്തിന്റെ സന്തോഷമാണ് അശ്വതി പങ്കിടുന്നത്. മകളേക്കാള്‍ അതാഗ്രഹിച്ചത് താനായിരുന്നെന്നും ആദ്യമായി മകളെ അരങ്ങില്‍ കണ്ടപ്പോള്‍ കണ്ണീരു കൊണ്ട് കാഴ്ച മങ്ങിയിരുന്നെന്നുമാണ് അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
''പത്മയുടെ അരങ്ങേറ്റമായിരുന്നു. അവളെക്കാള്‍ ഞാനാണ് അതാഗ്രഹിച്ചിരുന്നത്, എന്നാല്‍ എന്നെക്കാള്‍ അവളത് ആഗ്രഹിച്ച നിമിഷത്തിലാണത് നടന്നത്. സന്തോഷം കൊണ്ട് കരയുന്നതിനെക്കാള്‍ മനോഹരമായൊരു അവസ്ഥ വേറെയുണ്ടോ എന്നറിയില്ല, അവളെ ആദ്യമായി അരങ്ങില്‍ കാണുമ്പോള്‍ എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയിരുന്നു...എന്നിട്ടുമെന്ത് തെളിച്ചമായിരുന്നു...
നൃത്തം ചെയ്യാനാഗ്രഹിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു.. ഇപ്പോള്‍ എന്നിലെ അമ്മ തന്റെ മകളിലൂടെ അത് ചെയ്യുന്നത് കണ്ടു... പഴയതും, മൃദുവായതും, തകര്‍ന്നതുമായ എന്തോ ഒന്ന് സുഖപ്പെട്ടു....ഞങ്ങളുടെ പ്രിയപ്പെട്ടവരോട് സ്‌നേഹവും നന്ദിയും...'' എന്ന ക്യാപ്ഷനൊപ്പം മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അശ്വതി പങ്കിട്ട പോസ്റ്റിനു താഴെ നിരവധി പേര്‍ ആശംസകളും സന്തോഷവും സമാനമായ അനുഭവവും പങ്കുവച്ചു. 'ഇതു പോലൊരു നിമിഷം എനിക്കും ഉണ്ടായിരുന്നു അപ്പോള്‍ ഒപ്പം ഞാനും മോളോടൊപ്പം അരങ്ങേറി... സ്വപ്നതുല്യമായൊരു നിമിഷമായിരുന്നു. പത്മയെയും അമ്മയെയും കണ്ടപ്പോ ഞങ്ങളെ ഓര്‍മ വന്നു..., ഒരു അമ്മ എന്ന നിലയില്‍ അനുഗ്രഹീത നിമിഷം, നിങ്ങളുടെ വാക്കുകളില്‍ എനിക്ക് അത് അനുഭവിക്കാന്‍ കഴിയും...,ഇതൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്.