Latest News

 പ്രമേഹരോഗികള്‍ക്ക് പരീക്ഷിക്കാന്‍ പ്രകൃതിയില്‍ നിന്ന് കണ്ടെത്താം ഒരു മറുമരുന്ന്

Malayalilife
  പ്രമേഹരോഗികള്‍ക്ക് പരീക്ഷിക്കാന്‍ പ്രകൃതിയില്‍ നിന്ന് കണ്ടെത്താം ഒരു മറുമരുന്ന്

പ്രമേഹരോഗികള്‍ക്ക് പരീക്ഷിക്കാനായി പ്രകൃതിയില്‍ നിന്നുമൊരും മറുമരുന്ന്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചിറ്റമൃതെന്ന വീട്ടുവളപ്പില്‍ കാണുന്ന സസ്യം പ്രമേഹം അകറ്റാന്‍വരെ പോന്നതാണ്. ചിററമൃത് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന അര ഗ്ലാസ് നീരില്‍ തേന്‍ ചേര്‍ത്തു സേവിച്ചുകൊണ്ടിരുന്നാല്‍ പ്രമേഹത്തിന് ശമനമുണ്ടാകുമെന്ന് വൈദ്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരു കുപ്പി മധുരക്കളളില്‍ 90 ഗ്രാം അമൃത് ചതച്ചിട്ട്, പുകയത്തു കെട്ടിത്തൂക്കി ദിവസവും ഓരോ ഔണ്‍സ് 3 നേരവും കുറെ നാളത്തേക്കു കഴിച്ചാല്‍ പ്രമേഹം സുഖപ്പെടും.  ഇതില്‍ നീരുര്യാദി ഗുളിക കൂടെ ചേര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ ഫലപ്രദമാണ്.  അമൃതു ചതച്ചു തലേദിവസം വെളളത്തിലിട്ട് അടുത്ത ദിവസം പിഴിഞ്ഞെടുത്തു അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്തു സേവിച്ചാലും പ്രമേഹം നിയന്ത്രിക്കാം.  അമൃതിന്‍നീരും സമം കലര്‍ത്തി മഞ്ഞള്‍പൊടി ചേര്‍ത്തു 15 മില്ലി വീതം രാവിലെ വെറും വയററില്‍ സേവിച്ചാലും പ്രമേഹം ശമിക്കും.

അമൃതും ശുദ്ധി ചെയ്ത കൊടുവേലിയും കഷായം വച്ചു വററിച്ചു രണ്ടു ഗ്രാമിന്റെ ഗുളകകളാക്കി, ദിവസം 3 നേരം സേവിക്കുന്നതും പ്രമേഹത്തിനു ചികിത്സയാണ്.  അമൃതിന്‍നൂറ് 5 മുതല്‍ 10 വരെ മാത്രം പാലിലോ പഞ്ചസാരയിലോ ചേര്‍ത്ത് കഴിച്ചാലും പ്രമേഹത്തിനു ഗുണം ചെയ്യും.  അമൃത് ടോണിക് ഉണ്ടാക്കാന്‍ നെല്ലിക്കനീരും തേനും സമം കലര്‍ത്തി അതില്‍ അമൃതരിഞ്ഞു ചതച്ചിടുക.  അല്പം മഞ്ഞള്‍പൊടി കൂടെ വിതറി ഒരു ദിവസം കെട്ടിവച്ചിട്ട് പിറ്റേന്ന് ഊററി അരിച്ചെടുത്തു സൂക്ഷിക്കുക.  ഈ ടോണിക് ദിവസം 3 നേരം ഓരോ ഔണ്‍സ് സേവിച്ചു കൊണ്ടിരുന്നാല്‍ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാകും.

വൃക്കരോഗങ്ങളും മഞ്ഞപ്പിത്തം പോലുളള കരള്‍രോഹങ്ങളും രക്തവാതവും ശമിക്കും.  അമൃതിന്റെ നൂറ് തേന്‍കുട്ടി ദിവസേന സേവിച്ചാല്‍ ജരാനരകളും വാര്‍ധക്യക്ഷീണവും മാറും.  പനിമൂലം ക്ഷീണിച്ചിരിക്കുന്നവര്‍ക്ക് അമൃതിന്റെ ഊറല്‍ തേനിലോ പഞ്ചസാരയിലോ നെയ്യിലോ സേവിക്കുന്നത് ഉന്മേഷ ദായകമാണ്.  ചിററമൃത്, ഞെരിഞ്ഞില്‍, നെല്ലിക്ക ഇവ സമമെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്തു ദിവസവും സേവിച്ചാല്‍ ഓജസും  പൗരുഷവും വര്‍ധിക്കും.

അമൃതിന്റെ ഒരൗണ്‍സ് നൂറ് ഉണക്കിയത് 10 ഔണ്‍സ് വെളളത്തില്‍ കലക്കി ശീതകഷായമാക്കി ഒന്നു മുതല്‍ മൂന്നു ഔണ്‍സ് മാത്രയില്‍ സേവിച്ചാല്‍ രക്ത ശുദ്ധി വര്‍ധിക്കും, പുളിച്ചുതികട്ടല്‍ മാറും. കൂടാതെ ത്വക് രോഗ സംഹാരിയായും അമൃത് ഉപയോഗിക്കാം.  രക്തവാത ശമനി അമൃതിന്‍നീററില്‍ തേന്‍കുട്ടി വ്രണങ്ങളില്‍ പുരട്ടിയാല്‍ വ്രണങ്ങള്‍ വേഗം കരിയും.

Read more topics: # health,# diabetes,# natural,# solutuions,# prevent
health,diabetes,natural,solutuions,prevent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES