Latest News

കഫക്കെട്ട് ഇല്ലാതാക്കാന്‍ ഇതാ വീട്ടുവൈദ്യം; വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടികൈകള്‍ നോക്കൂ...

Malayalilife
കഫക്കെട്ട് ഇല്ലാതാക്കാന്‍ ഇതാ വീട്ടുവൈദ്യം; വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടികൈകള്‍ നോക്കൂ...

അധികം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശനമാണ് അലര്‍ജിയും കഫക്കെട്ടും. ആരോഗ്യകാര്യങ്ങളില്‍ പല പ്രശ്‌നങ്ങളുണ്ടെങ്കിലും പലരേയും സ്ഥിരമായി അലട്ടുന്ന ഒന്നാണ് കഫക്കെട്ട്. കഫക്കെട്ട് മാറാന്‍ കഫ് സിറപ്പുകളോ ഇംഗ്ലീഷ് മരുന്നുകളെയോ ആശ്രയിക്കേണ്ട കാര്യമില്ല. 
വീട്ടില്‍ നിന്നും തന്നെ ഉണ്ടാക്കാവുന്ന ചില പൊടികൈകള്‍ ഉണ്ട്. ശ്വാസകോശം വൃത്തിയാക്കുന്നതിനും മറ്റും ഈ ഒറ്റമൂലികള്‍ സഹായിക്കുന്നുണ്ട്. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഇത്തരം കാര്യങ്ങള്‍ നോക്കണം. 


കഫ്‌ക്കെട്ട് അധികമായാലോ വിട്ടുമാറാതെ ഇരുന്നാലോ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാകും. ശ്വാസം മുട്ട്, നെഞ്ചു വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക കാരണമാകും. എന്നാല്‍ ചില വീട്ടുവൈദ്യങ്ങള്‍ കൊണ്ട് കഫക്കെട്ട് പൂര്‍ണമായും ഇല്ലാതാക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ കഫക്കെട്ടിനെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം.
*മഞ്ഞള്‍ 
കഫക്കെട്ടിന് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു. മാത്രമല്ല നെഞ്ചിനകത്ത് ഉണ്ടാവുന്ന അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. 

*ഇഞ്ചി 
കഫക്കെട്ട് പോലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ആരോഗ്യ പ്രശിനത്തിനും പരിഹാരം ഇഞ്ചിയിലുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പവ്വര്‍ ഇഞ്ചിയിലുണ്ട്. ഇത് കഫക്കെട്ടിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഉപയോഗിക്കുന്നത് എങ്ങനെ അഞ്ചോ ആറോ കഷ്ണം ഇഞ്ചി, ഒരു ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക.

*ആപ്പിള്‍ സിഡാര്‍ വിനീഗര്‍ 

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും കഫക്കെട്ടിന് പരിഹാരം കാണാം. ഇത് ശരീരത്തിലെ അമിതമായി അവിടവിടങ്ങളില്‍ തങ്ങി നില്‍ക്കുന്ന കഫത്തിന് പരിഹാരം നല്‍കുന്നു.കഫക്കെട്ടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വളരെ മികച്ച ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതിനായി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം എടുത്ത് ദിവസവും കവിള്‍ കൊള്ളാം. 


*ആവി പിടിക്കുക

ആരോഗ്യസംരക്ഷണത്തിന് ആവി പിടിക്കുന്നത് നല്ലതാണ്. കഫത്തിന്റെ അളവ് പലപ്പോഴും ഇതിലൂടെ കുറച്ച് കൊണ്ട് വരാന്‍ സഹായിക്കുന്നു. ആവി പിടിക്കാന്‍ ചെയ്യേണ്ടത് അല്‍പം കര്‍പ്പൂര തുളസി, അഞ്ച് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി പിടിക്കാവുന്നതാണ്. ഇത് കഫത്തെ ഇളക്കിക്കളയുന്നു. 

*തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരുമാണ് കഫക്കെട്ടിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീര് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തേന്‍ കഫക്കെട്ടിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. അ തുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തേനും നാരങ്ങ നീരും കഫക്കെട്ടിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.


 

Read more topics: # health,# cough,# home remedies
health,cough,home remedies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES