ദിവസവും പേരയ്ക്ക കഴിച്ചാലുള്ള പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ...
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് പേരയ്ക്ക. ഡയറ്റ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും ദിവസവും രണ്ടോ മൂന്നോ പേരയ്ക്ക കഴിക്കാവുന്നതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയ്ക്ക സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്.പേരയിലയും ആരോ?ഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ പേരയ്ക്ക ഇല കൊണ്ടുള്ള ചായ കുടിക്കാവുന്നതാണ്.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം പ്രശ്‌നം അകറ്റാനും സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ പേരയ്ക്ക ഉള്‍പ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും അവശ്യ പോഷകങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു.
പേരയ്ക്ക ഉപയോഗിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചുളിവുകള്‍ തടയാന്‍ സഹായിക്കുന്നു. മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചര്‍മ്മത്തിന് ശരിയായ പോഷണം നല്‍കും.
ഹോര്‍മോണുകളുടെ ഉത്പാദനം പ്രവര്‍ത്തനംഎന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു