ചര്‍മ്മ സംരക്ഷണത്തിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് തക്കാളി. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവര്‍ദ്ധനവിനു സഹായിക്കുന്നൊരു വസ്തുവാണ് തക്കാളി. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നതു കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു കാണൂ,ചര്‍മത്തിലെ സുഷിരങ്ങള്‍ക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടുവാന്‍ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ കാരണമാകും.
തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. വേനല്‍ക്കാലത്ത് പുറത്തിറങ്ങിയാല്‍ വെയിലേറ്റ് ചര്‍മം കരുവാളിയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും.സണ്‍ടാന്‍ അകറ്റുന്നതിനും ചര്‍മത്തിലുണ്ടാകുന്ന ഡാര്‍ക് സ്‌പോട്‌സിന്റെ നിറം കുറയ്ക്കുന്നതിനും തക്കാളി നീര് നല്ലതാണ്. ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറാണ് തക്കാളി നീര്. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മം വൃത്തിയാക്കാന്‍ സഹായിക്കും. മുഖചര്‍മത്തിന് തിളക്കം നല്‍കാനും തക്കാളിയുടെ നീര് നല്ലതു തന്നെ. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്.