Latest News

വണ്ണം കുറക്കാന്‍ ഇങ്ങനെ ഓടിയാല്‍ മതി

Malayalilife
 വണ്ണം കുറക്കാന്‍ ഇങ്ങനെ ഓടിയാല്‍ മതി

ണ്ണം കുറക്കുന്നതിനും ഭാരം കുറക്കുന്നതിനും ആളുകളെല്ലാം പലതരം വ്യായാമങ്ങള്‍ ചെയ്യാറുണ്ട്.  എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ചെയ്യാന്‍ എളുപ്പമുളള വ്യായാമമാണ് ഓട്ടം.ദിവസവും കുറച്ച് നേരം ഒാട്ടത്തിനായി മാറ്റിവച്ചാല്‍ ശരീരഭാരം കുറയും എന്നൊരു തെറ്റായ ധാരണയുളളവരാണ് നമ്മളില്‍ പലരും. പക്ഷേ ഏറ്റവും കൂടുതല്‍ ദൂരം ഓടിയെന്നു വച്ച് കൂടുതല്‍ ഭാരം കുറയണമെന്നില്ല എന്നതാണ് സത്യം. 

ഓട്ടം ഒരു മോശം വ്യായാമമാണ് എന്നല്ല  അതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍ അത് മാത്രം ചെയ്തിട്ട് കാര്യമില്ല എന്ന് മാത്രം. ധാരാളം കിലോ കുറയ്ക്കണം എന്ന് വിചാരിക്കുന്ന ആള്‍ക്കാര്‍ക്ക് ഓട്ടം മാത്രം കൊണ്ട് കാര്യമില്ല. 
മൂഡ് നല്ലതാക്കാനും മികച്ച ഉറക്കം കിട്ടാനും ഓട്ടം നല്ലതാണ്. ഹൃദയരോഗങ്ങള്‍ മൂലമുള്ള മരണ സാധ്യത 45% കുറയ്ക്കാനും ഓട്ടം സഹായിക്കും. ഓടുന്ന ആളുകള്‍ക്ക് ഓടാത്തവരേക്കാള്‍ മൂന്നു വര്‍ഷം വരെ കൂടുതല്‍ ആയുസ്സ് ഉണ്ടായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

ഓട്ടം തുടങ്ങി ആദ്യ ആഴ്ചകളില്‍ ഭാരം കുറയുന്നത് സാധാരണയാണ്. നമ്മുടെ ശരീരത്തില്‍ പുതുതായി എന്തെങ്കിലും പരീക്ഷിക്കുമ്പോള്‍ ഭാരവ്യത്യാസം വരുന്നത് സ്വാഭാവികമാണ്. സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും മൊത്തം ശരീരഭാരത്തെ അത് ബാധിക്കുകയും ചെയ്യും. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞാല്‍ ഇതിന്റെ വേഗത കുറയും. അതിനാല്‍ ഒരു കിലോമീറ്റര്‍ ഓട്ടമാണ് ആദ്യം തുടങ്ങിയതെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ അത് രണ്ടു കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കുക. 

Read more topics: # running ,# weightloss,# health tips
running and weight loss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക