ക്യാന്‍സര്‍ എന്ന പേരുകേള്‍ക്കുന്നത് തന്നെ എല്ലാവര്‍ക്കും പേടിയാണ് .അപ്പോള്‍ ക്യാന്‍സര്‍ നമുക്ക് ഉണ്ടായാലോ .കേള്‍ക്കുന്നതിനെക്കാള്‍ ഭീകരമായിരിക്കും അത് ഉണ്ടാകുമ്പോഴുളള അവസ്ഥ .ക്യാന്‍സര്‍ വരും എന്ന് പേടിയാല്‍ നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും പറ്റാത്ത ചില കാര്യങ്ങളുണ്ടാകും ഉദാഹരണത്തിന് ഫാസ്റ്റ് ഫുഡിനോടുളള പ്രിയം.വേണ്ട എന്ന് രാവിലെ തീരുമാനിച്ചാലും അത് നമ്മള്‍ വൈകിട്ട് മറക്കും .ഒരുപക്ഷേ ആ ഒറ്റ കാര്യം കൊണ്ടാകും നമ്മുടെ ജീവന്‍ വരെ നഷ്ടമാക്കുന്നത് .എന്നാല്‍ ഇങ്ങനെ ഉളള ചില കാര്യങ്ങള്‍ നമുക്ക് ഒഴിവാക്കാതെ തന്നെ നിയന്ത്രിക്കാന്‍ കഴിയും .നിയന്ത്രിച്ചാല്‍ പയ്യെ പയ്യെ അത് ഒഴിവാക്കാനും നമുക്ക് പറ്റും .ഇങ്ങനെ ക്യാന്‍സര്‍ വരാന്‍ സാധ്യത ഉളള പ്രധാന കാര്യങ്ങള്‍ നമുക്ക ചുറ്റും ഉണ്ട് .അവ എന്തൊക്കെയെന്ന് നോക്കാം
പുകയില ഉപയോഗം
വര്‍ഷംതോറും പുകയില ഉപയോഗം മൂലം 50 ലക്ഷം ആളുകളാണു മരിക്കുന്നത്. ഇതില്‍ത്തന്നെ മൂന്നിലൊരു ഭാഗം കാന്‍സര്‍ മൂലമാണ്. തടയാവുന്ന കാന്‍സര്‍ മരണങ്ങളില്‍ 60 ശതമാനവും പുകയില കാരണമാണ്. ഇതില്‍ത്തന്നെ പ്രധാനം ശ്വാസകോശ കാന്‍സറാണ്. വായ, ശ്യസന നാളി , ആഗേ്നയഗ്രന്ഥി, വൃക്ക, മൂത്രസഞ്ചി എന്നിവയിലുണ്ടാകുന്ന കാന്‍സറുകളും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അകത്തേക്കു വലിക്കുന്ന പുകപോലെത്തന്നെ പുറത്തേക്കു വിടുന്ന പുകയും ദോഷകരമാണ്. അത് ശ്വസിക്കുന്നയാള്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ട്. സിഗരറ്റോ ബീഡിയോ കത്തുമ്പോഴുണ്ടാകുന്ന പുകയില്‍ നാല്‍പതോളം കാന്‍സര്‍ജന്യ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.
മദ്യപാനം
പലതരം കാന്‍സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ മദ്യത്തിന്റെ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏറ്റവും അടുത്ത കാലത്തായി നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ 15 നും 49 നും ഇടയ്ക്കുള്ള പുരുഷന്മാരില്‍ 45 ശതമാനവും മദ്യം ഉപയോഗിക്കുന്നതായാണ് കണ്ടത്. ഇത് ആശങ്കാജനകമാണ്.
അമിതവണ്ണം
ഹൃദ്രോഗം, തളര്‍വാദം, പ്രമേഹം എന്നിവ പോലെ പലതരം കാന്‍സറുകളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂരിത കൊഴുപ്പുകളും ട്രാന്‍സ്-ഫാറ്റി ആസിഡുകളും പഞ്ചസാരയും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അര മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുക എന്നിവയാണ് ഇതു തടയാനുള്ള വഴി. ലോകജനസംഖ്യയുടെ 60 ശതമാനം ആളുകളും കൃത്യമായി വ്യായാമം ചെയ്യുന്നില്ല.
ഉച്ചവെയിലിനെ ഒഴിവാക്കാം
അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ശരീരത്തില്‍ പതിക്കുന്നതാണു ത്വക്ക് കാന്‍സറിനു കാരണം. നമ്മുടെ നാട്ടില്‍ ഈ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പല പാശ്ചാത്യ രാജ്യങ്ങളിലും സാധാരണമായ കാന്‍സറാണിത്. തടയാന്‍ കഴിയുന്ന കാന്‍സറാണിത് എന്നതാണ് പ്രാധാന കാര്യം. നട്ടുച്ചവെയിലത്തു കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതിനു കഴിഞ്ഞല്ലെങ്കില്‍ തന്നെ അധിക സമയം ഉച്ചവെയില്‍ ചര്‍മത്തില്‍ വീഴാതിരിക്കാന്‍ നോക്കണം. കുട ഒരു സംരക്ഷണകവചമാക്കാം. സണ്‍ പ്രൊട്ടക്ക്ഷന്‍ ഫാക്ടര്‍ കൂടുതലുള്ള സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടി പുറത്തിറങ്ങിയാല്‍ അള്‍ട്രാവയലറ്റ് രശ്മികളെ ഒരു പരിധി വരെ തടയാം. മേലാകെ മൂടുന്ന വസ്ത്രം, സണ്‍ഗാസ്, തൊപ്പി എന്നിവയൊക്കെ മറ്റു ചില മാര്‍ഗങ്ങളാണ്.
ഫാസ്റ്റ് ഫുഡ് വേണ്ട
ഫാസ്റ്റ് ഫുഡിനോടാണ് ഇപ്പോള്‍ എല്ലാര്‍ക്കും പ്രിയം. എന്നാല്‍ ഇവ നിത്യഭക്ഷണമാക്കുന്നത് നന്നല്ല. ചിക്കന്‍ മാത്രമല്ല ബീഫ് ഫ്രൈയും മട്ടന്‍ഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും.മിക്കവരും രാത്രിയിലെ ഭക്ഷണം പുറത്തു നിന്നു വാങ്ങുന്നവരൊ അല്ലെങ്കില്‍ പുറത്ത് പോയി കഴിക്കുന്നവരോ ആണ് .പ്രധാന കാരണം ഭക്ഷണം ഉണ്ടാക്കാനുള്ള മടിയാണ് .എന്നാല്‍ ഇ മടി വലിയ ഗുരുതരമായ ആരോഗ്യമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് .
എണ്ണയില്‍ വറുത്തവയോട് വിട
എണ്ണയില്‍ വറുത്തവ ക്യാന്‍സറിന് കാരണമാകാറുണ്ട്. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവിലും വ്യത്യാസം വരും. സ്തനാര്‍ബുദം, എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവര്‍ത്തിക്കുന്നുണ്ട്.എണ്ണയില്‍ വറുത്തവ ഉപയോഗിച്ചാല്‍ പെട്ടെന്ന ്ക്യാന്‍സര്‍ ഉണ്ടാകാനുളള കാരണം ഒരു തവണ വറുത്ത ആ എണ്ണയില്‍ തന്നെയാണ് മാറി മാറി ഒരോ കളറിലും രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നത് .
മാംസഭക്ഷണം നിയന്ത്രിക്കുക
ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയ ചുവന്ന മാംസം നിയന്ത്രിക്കുക. ഇവയില്‍ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ അത് കുടല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും.മാസത്തില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് പോലെ അല്ല ഇത് സ്ഥിരം കഴിക്കുന്നത് .
മൊബൈല്‍ ഫോണ്‍ അത്യാവശ്യത്തിനു മാത്രം
ഫോണിലൂടെ മണിക്കൂറുകള്‍ നീണ്ട സംഭാഷണം ഒഴിവാക്കുക. രണ്ട് മിനുട്ട് കോള്‍ ചെയ്യുന്നത് പോലും തലച്ചോറിന്റെ സ്വാഭാവിക ഇലക്ട്രിക്കല്‍ പ്രവര്‍ത്തനത്തെ വ്യതിചലിപ്പിക്കാന്‍ സാധ്യതയുണ്ട്.അമിതമായ റേഡിയേഷന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
കുട്ടികളില്‍ അത്യാവശ്യത്തിന് മാത്രം ഫോണ്‍ നല്‍കുക. മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ റേഡിയേഷന്‍ കൂടുതലായി ബാധിക്കും.
സിഗ്നല്‍ കുറവാകുന്ന സമയത്ത് ഫോണ്‍ ടവറുമായി ബന്ധപ്പെടാന്‍ കൂടുതല്‍ റേഡിയേഷന്‍ പുറപ്പെടുവിക്കും. അതിനാല്‍ സിഗ്നല്‍ നല്ലപോലെ ലഭിച്ചാല്‍ മാത്രം ഫോണ്‍ വിളിക്കുക.