Latest News

കണ്‍കുരുവിനും കണ്ണിലെ വേദനയ്ക്കും പരിഹാരം

Malayalilife
കണ്‍കുരുവിനും കണ്ണിലെ വേദനയ്ക്കും പരിഹാരം

കണ്‍കുരു മാറാന്‍


1. കടുക്ക തേനിലരച്ച് പുരട്ടുക.
2. പൂവാം കുറുന്തല്‍ പൂവ് ഇട്ട് വെള്ളം തിളപ്പിച്ച് ഏഴു ദിവസം കണ്ണു കഴുകുക.
3. മാവിലയുടെ ഞരമ്പ് ഒരു കലത്തിലിട്ട് മൂടി തീ കത്തിച്ച് ഭസ്മമാക്കി വെള്ളത്തില്‍ കുഴച്ച് പുരട്ടുക.
4. ഇരട്ടി മധുരം തേനില്‍ ചാലിച്ച് പുരട്ടുക.
5. തഴുതാമവേര് തേനിലരച്ച് കണ്‍പോളയില്‍ പുരട്ടുക.

കണ്ണിന്റെ വേദന

1. നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ നീര് കറിവേപ്പില നീരില്‍ ചാലിച്ച് കണ്ണിലെഴുതാം. വേദന മാറും.
2. നന്ത്യാര്‍വട്ട നീര് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിക്കുക.
3. ചെത്തിമൊട്ട് ചതച്ചു പിഴിഞ്ഞ നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണെഴുതുക.

4. മുരിങ്ങ നീരും തേനും ചേര്‍ത്ത് കണ്ണെഴുതുക.
5. ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് ഗ്രാം പടിക്കാരം പൊടിച്ച് കലക്കി അരിച്ച് നിത്യവും രണ്ടുനേരം രണ്ടു തുള്ളിവീതം കണ്ണിലൊഴിക്കുക.
6. പച്ചമല്ലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ആറിയശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുക.

health solution for pain and pimples in eyes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES