മലയാളികളുടെ പ്രിയങ്കരിയായ നടി അഹാന കൃഷ്ണ തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അഹാന നടത്തിയ ചില നിരീക്ഷണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പെണ്ണായാലും ആണായാലും സ്വന്തം കാലില്‍ നില്‍ക്കണമെന്നും, പണക്കാരനെ കല്യാണം കഴിച്ച് ജീവിതം സുരക്ഷിതമാക്കാം എന്ന് കരുതുന്നത് ശുദ്ധ അബദ്ധമാണെന്നും അഹാന തുറന്നടിക്കുന്നു. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
പണം കൊണ്ട് സന്തോഷം വാങ്ങാന്‍ പറ്റില്ലെന്ന സ്ഥിരം ക്ലീഷേ ഡയലോഗുകളെ അഹാന പച്ചയ്ക്ക് തള്ളിക്കളയുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ പണം കൊണ്ട് തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ല എന്നത് സത്യം തന്നെ. പക്ഷേ, ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാന്‍ കാശ് ഒരു 'പവര്‍ഫുള്‍ വെപ്പണ്‍' ആണെന്ന് അഹാന പറയുന്നു. എന്തെങ്കിലും ഒരു അത്യാവശ്യം വന്നാല്‍ മറ്റൊരാളുടെ മുന്നില്‍ കൈ നീട്ടാതെ സ്വന്തം പേഴ്സ് തുറന്ന് പണമെടുത്ത് കാര്യം നടത്തുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് താരം അടിവരയിടുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം ഒരു പെണ്‍കുട്ടിക്ക് മാത്രമുള്ളതല്ല, ഏതൊരു മനുഷ്യനും വേണ്ട ഒന്നാണെന്ന് താരം ഓര്‍മ്മിപ്പിക്കുന്നു. 'പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താഗതിയാണ്. നമ്മള്‍ മനുഷ്യരാണ്, ഉള്ളില്‍ സ്വാര്‍ത്ഥതയുണ്ടാകും. അതുകൊണ്ട് സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്നതാണ് പ്രധാനം,' അഹാനയുടെ വാക്കുകളില്‍ വ്യക്തമായ നിലപാടുണ്ട്. കൂടുതല്‍ കണ്ടെത്തുക കലാമേള ടിക്കറ്റുകള്‍ മലയാളി സംരംഭങ്ങള്‍ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ തന്റെ കരിയറിലെ തീരുമാനങ്ങളെക്കുറിച്ചും അഹാന സംസാരിച്ചു. തനിക്ക് താല്പര്യമില്ലാത്ത സിനിമകള്‍ വന്നാല്‍ 'നോ' പറയാന്‍ സാധിക്കുന്നത് സിനിമയ്ക്ക് പുറമെ മറ്റൊരു വരുമാന മാര്‍ഗ്ഗം ഉള്ളതുകൊണ്ടാണ്. തന്റെ കുട്ടിക്കാലത്ത് അച്ഛന്‍ കൃഷ്ണകുമാര്‍ താല്പര്യമില്ലാത്ത സിനിമകളില്‍ പോലും അഭിനയിക്കേണ്ടി വന്ന സാഹചര്യം അഹാന ഓര്‍ത്തെടുത്തു.
കുടുംബം പുലര്‍ത്താന്‍ പണം വേണം, അതുകൊണ്ട് ഇഷ്ടമില്ലാത്ത പണിയും ചെയ്യേണ്ടി വരും. ആ അവസ്ഥ തനിക്ക് വരാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും താരം വെളിപ്പെടുത്തി. സിനിമ എന്നത് ഒരു ഓഫീസ് ജോലി പോലെയല്ല, അതൊരു ഇമോഷണല്‍ വര്‍ക്കാണ്. ഉള്ളില്‍ തട്ടി അഭിനയിക്കണമെങ്കില്‍ ആ സിനിമയോട് താല്പര്യം തോന്നണം. വെറും കാശിന് വേണ്ടി മാത്രം അഭിനയിക്കാന്‍ പോയാല്‍ ആക്ഷന്‍ പറയുമ്പോള്‍ ഉള്ളില്‍ ആ 'ഫയര്‍' വരില്ലെന്ന് അഹാന പറയുന്നു.
എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ഇന്ന് എനിക്ക് കരുത്ത് നല്‍കുന്നത് എന്റെ സാമ്പത്തിക ഭദ്രതയാണ്. അഹാനയുടെ ഈ ബോള്‍ഡ് സ്റ്റേറ്റ്‌മെന്റ് ഇതിനോടകം തന്നെ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പണത്തിന്റെ കാര്യത്തില്‍ അഹാന പറഞ്ഞത് പച്ചയായ സത്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, താരത്തിന്റെ തുറന്നുപറച്ചിലിലെ ആത്മവിശ്വാസത്തെ ആരാധകര്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ്.