പത്ത് ദിവസം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കും സസ്പെന്‍സുകള്‍ക്കും ഒടുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വി ഡി സതീശനെ പ്രശംസിച്ച് മലയാള സിനിമാ ലോകവും. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ സുഹൃത്ത് കൂടിയായ നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ കാഴ്ചവെച്ച മികച്ച പ്രകടനവും ജനകീയ സ്വീകാര്യതയുമാണ് സതീശനെ ഭരണത്തലപ്പത്തേക്ക് എത്തിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നെങ്കിലും, ഒടുവില്‍ ഹൈക്കമാന്‍ഡും നിയമസഭാ കക്ഷിയും വി.ഡി. സതീശനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി നിയമിതനായ വാര്‍ത്ത പുറത്തുവന്നതോടെ രാഷ്ട്രീയ ഭേദമന്യേ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഈ മാറ്റത്തെ ആഘോഷമാക്കുകയാണ് മലയാള സിനിമാ ലോകവും. മമ്മൂട്ടി തന്റെ ഔദ്യോഗിക പേജിലൂടെ വളരെ ലളിതവും എന്നാല്‍ ഹൃദ്യവുമായ ഭാഷയിലാണ് സതീശനെ അഭിനന്ദിച്ചത്. 'കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകള്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. വി.ഡി. സതീശന്റെ വായനയോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്ന തരത്തില്‍, അദ്ദേഹം പുസ്തകങ്ങളുമായി ഇരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്.
മോഹന്‍ലാല്‍ കുറച്ചുകൂടി വിപുലമായ ആശംസയാണ് പങ്കുവെച്ചത്. വികസന കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തിയായിരുന്നു ലാലിന്റെ വാക്കുകള്‍. 'നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ,' എന്ന് അദ്ദേഹം കുറിച്ചു. ജനങ്ങള്‍ തോളിലേറ്റിയ വി.ഡി. സതീശന്റെ ഒരു ആക്ഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
സിനിമാ മേഖലയിലെ മറ്റ് പ്രമുഖരും സാംസ്‌കാരിക നായകരും പുതിയ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യന്‍. തല്‍ക്കാലം ഞങ്ങക്കീ മുഖ്യന്‍ മതി.. വേറാരും വേണ്ട.. അത് പോലെ ലളിതമാണ്', എന്നായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പ്രതികരണം. 'കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി. ആദരണീയനായ ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങള്‍', എന്ന് ലിസ്റ്റിന്‍ സ്റ്റീഫനും കുറിച്ചു. ജനങ്ങള്‍ക്ക് വേണ്ടി,ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് വിഡി സതീശന്‍ എന്നാണ് നടന്‍ ആന്റണി വര്‍?ഗീസ് പറഞ്ഞത്. 'കാവ്യാനീതി. നിയുക്ത കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍', എന്ന് നടന്‍ കിഷോര്‍ സത്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍', എന്നാണ് നടനും എംഎല്‍എയുമായ രമേശ് പിഷാരടി ആശംസ അറിയിച്ച് കുറിച്ചത്. ജനനായകന് അഭിവാദ്യങ്ങള്‍ എന്നാണ് നടന്‍ സിദ്ദിഖിന്റെ വാക്കുകള്‍. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് മലയാള സിനിമയില്‍ നിന്നും ആദ്യം ആവശ്യപ്പെട്ടവരില്‍ ഒരാള് കൂടിയാണ് സിദ്ദിഖ്. 'ജനങ്ങളാണ് ഹൈക്കമാന്‍ഡ് എന്ന് തെളിയിച്ച ഏക നേതാവ്', എന്നായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ആശംസ.
'ഈ സുപ്രധാന തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ആശംസകള്‍ നേരുകയാണ്. നമ്മുടെ സംസ്ഥാനത്തിന് നേതൃത്വത്തിന്റെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോള്‍, ഐക്യം, പ്രതിരോധം, പുരോഗതി എന്നിവയിലൂടെ കേരളം എന്നും തലയുയര്‍ത്തി നില്‍ക്കട്ടെ. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും വികാസവും ആത്മവിശ്വാസവും നല്‍കട്ടെ', എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വി ഡി സതീശന്‍ സാറിന് സ്നേഹപൂര്‍വ്വം അഭിനന്ദനങ്ങള്‍', എന്ന് നിവിന്‍ പോളിയും പറയുന്നു.
നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് സംവിധായകന്‍ വിനയന്‍. നീതിമാനും ജനകീയനുമായ സ്വജനപക്ഷപാതമില്ലാത്ത.. നിലപാടുകളുള്ള ഒരു ജനനേതാവാകട്ടേ... ഞാന്‍ നെഹൃവിയന്‍ ഇടതുപക്ഷമാണന്ന് ഉറക്കെ പറഞ്ഞ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍ - വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒത്തൊരുമയിലൂടെയും അതിജീവനത്തിലൂടെയും പുരോഗതിയിലൂടെയുമാണ് കേരളം എപ്പോഴും തലയുയര്‍ത്തി നിന്നിട്ടുള്ളത്. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിയിലും പ്രത്യാശയും വികസനവും ആത്മവിശ്വാസവും പകരട്ടെ'' - സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചതിങ്ങനെ.
'കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അരങ്ങേറാന്‍ പോകുന്ന ശ്രി വിഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കേരളത്തിന് ഏറ്റവും നല്ല ഒരു ഭരണം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനും, ടീം യുഡിഎഫിനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു', എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്. കൂടുതല്‍ കണ്ടെത്തുക രാഷ്ട്രീയ ചര്‍ച്ചകള്‍ വിദേശ വാര്‍ത്തകള്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സഭയ്ക്കകത്തും പുറത്തും അദ്ദേഹം പുലര്‍ത്തിയിരുന്ന മാന്യതയും കൃത്യമായ ഗൃഹപാഠം ചെയ്തുള്ള അവതരണ രീതിയും മുഖ്യമന്ത്രി പദവിയില്‍ എത്തുമ്പോഴും പ്രതിഫലിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. വരും ദിവസങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കാനിരിക്കെ, വലിയൊരു പ്രതീക്ഷയുടെയും മാറ്റത്തിന്റെയും ഭാരമാണ് വി.ഡി. സതീശന്റെ തോളിലേറ്റുന്നത്. വ്യാഴാഴ്ച 12 മണിയോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്.