Latest News

''മിക്ക ദിവസങ്ങളിലും ലാല്‍ അങ്കിള്‍ ഇട്ടിരുന്ന വലിയ ഷര്‍ട്ടുകളാണ് പ്രണവ് ധരിച്ചിരുന്നത്; 'മുടിയൊക്കെ നീട്ടി കീറിയ ഷര്‍ട്ട് ഒക്കെയിട്ട് നിലത്തിരിക്കുന്ന താരപുത്രനെ കണ്ട് ആരും വിശ്വസിച്ചില്ല; അപ്പുവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേരും എസ്തര്‍, പേര് മാറ്റേണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞു'; എസ്തറിന്റെ വാക്കുകള്‍

Malayalilife
 ''മിക്ക ദിവസങ്ങളിലും ലാല്‍ അങ്കിള്‍ ഇട്ടിരുന്ന വലിയ ഷര്‍ട്ടുകളാണ് പ്രണവ് ധരിച്ചിരുന്നത്; 'മുടിയൊക്കെ നീട്ടി കീറിയ ഷര്‍ട്ട് ഒക്കെയിട്ട് നിലത്തിരിക്കുന്ന താരപുത്രനെ കണ്ട് ആരും വിശ്വസിച്ചില്ല; അപ്പുവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേരും എസ്തര്‍, പേര് മാറ്റേണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞു'; എസ്തറിന്റെ വാക്കുകള്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെയും മകന്‍ പ്രണവിനെയും കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി എസ്തര്‍ അനില്‍. പ്രണവിന്റെ പെണ്‍സുഹൃത്തിന്റെ പേരും തന്റെ പേരും തമ്മിലുള്ള സാമ്യതയെക്കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്തര്‍. മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച 'ഒരു നാള്‍ വരും' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ആ സംഭവം. അന്ന് എസ്തര്‍ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. 

നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു പേര് മാറ്റണോ എന്ന് ലാലേട്ടനോട് ചോദിച്ചു. 'പേര് മാറ്റല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അത്രയ്ക്ക് യുണീക്കായ പേരാണല്ലോ അത്. എന്നാല്‍ പേര് കേട്ടയുടനെ ലാലേട്ടന്‍ പറഞ്ഞു, 'നല്ല പേരല്ലേ, ഇത് മാറ്റണ്ട. അപ്പുവിന്റെ (പ്രണവ്) ഗേള്‍ഫ്രണ്ടിന്റെ പേരും എസ്തര്‍ എന്നാണ്. സൂപ്പര്‍ പേരാണത്''- താരം ഓര്‍ത്തെടുത്തു.  പിന്നീട് 'പാപനാശം' എന്ന സിനിമയില്‍ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോഴാണ് എസ്തര്‍ ഇക്കാര്യം പ്രണവിനോട് ചോദിക്കുന്നത്.

ചിത്രത്തില്‍ കമല്‍ഹാസന്റെ മകളായി അഭിനയിക്കുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവും ഒപ്പമുണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലായിരുന്നു. തമിഴ് ക്രൂവിനാണ് കൂടുതല്‍ ആകാംക്ഷയുണ്ടായിരുന്നത്. മോഹന്‍ലാലിന്റെ മകന്‍ സെറ്റിലുണ്ടെന്ന് അറിഞ്ഞ അവര്‍ പ്രണവിനെ തിരഞ്ഞു നടന്നു. ടിപ് ടോപ്പായി നടക്കുന്ന ഒരാളെയാണ് അവര്‍ പ്രതീക്ഷിച്ചത്. 

ഒടുവില്‍ ഒരാള്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു, 'ദാ ആ നിലത്തിരിക്കുന്ന ആളാണെന്ന്'. മുടിയൊക്കെ നീട്ടി, ഒരു കീറിയ ഷര്‍ട്ട് ഒക്കെയിട്ട് നിലത്തിരിക്കുന്ന പ്രണവിനെ കണ്ടപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാനായില്ല. ഏയ്, ഇതൊന്നും ആയിരിക്കില്ല എന്നാണ് അവര്‍ പറഞ്ഞത്'- ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ പറഞ്ഞു. പ്രണവ് അന്ന് ധരിച്ചിരുന്നത് മോഹന്‍ലാലിന്റെ ഷര്‍ട്ട് ആയിരുന്നിരിക്കണം എന്നും എസ്തര്‍ സംശയം പറഞ്ഞു. 'മിക്ക ദിവസങ്ങളിലും ലാല്‍ അങ്കിള്‍ ഇട്ടിരുന്ന വലിയ ഷര്‍ട്ടുകളാണ് പ്രണവ് ധരിച്ചിരുന്നത്. നല്ല നീളമുള്ള ഷര്‍ട്ട് ആയതുകൊണ്ട് അതിന്റെ അറ്റമൊക്കെ കീറിയിട്ടുണ്ടായിരുന്നു. പ്രണവിന് ഉപയോഗിക്കാന്‍ ലാല്‍ അങ്കിള്‍ ഒരു ജാഗ്വാര്‍ കാര്‍ കൊടുത്തുവിട്ടിരുന്നു. എന്നാല്‍ അത് ഓടിച്ചിരുന്നത് സംവിധായകന്‍ ജിത്തു അങ്കിള്‍ ആയിരുന്നു. അപ്പു ട്രാവലറിനുള്ളിലൊക്കെയായിരുന്നു ഇരുന്നിരുന്നത്. മൊത്തത്തില്‍ രസമായിരുന്നു'- താരം കൂട്ടിച്ചേര്‍ത്തു.  അന്ന് താന്‍ ചെറിയ 
കുട്ടിയായിരുന്നതിനാല്‍ പ്രണവുമായി അധികം സംസാരിച്ചിരുന്നില്ലെന്നും എസ്തര്‍ പറഞ്ഞു. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ 'ദൃശ്യം 3' യുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും എസ്തര്‍ വ്യക്തമാക്കി.
 

esther about pranav mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES