Latest News

തടി കുറയ്ക്കാന്‍ ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ മതി

Malayalilife
തടി കുറയ്ക്കാന്‍ ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ മതി

ടി കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്നത് ഡയറ്റാണ്. കൃത്യമായ ഡയറ്റ് ചെയ്താല്‍ തടി കുറയ്ക്കാം. പലരും ഡയറ്റ് ചെയ്യാറുണ്ടെങ്കിലും അത്ഭുതങ്ങള്‍ മിക്കപ്പോഴും സംഭവിക്കാറില്ല. ഇതിന് കാരണം ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഡയറ്റ് ചെയ്യുന്നതിനെക്കാള്‍ പ്രധാനം ആഹാരം എപ്പോള്‍ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഭാരം കുറയുകയെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ഫാസ്റ്റിങ് ഡയറ്റ് 'എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മുമ്പും ഇതിന്റെ പല വേര്‍ഷന്‍ ഡയറ്റുകളും എത്തിയെങ്കിലും ഈ ഡയറ്റ് പരീക്ഷിച്ചവരില്‍ മികച്ച ഫലമാണ് ലഭിച്ചിരിക്കുന്നത്.

പേരു പോലെ തന്നെ ഉപവാസിച്ചുകൊണ്ടു ഭക്ഷണം കഴിക്കുന്ന ഡയറ്റാണിത്. രാവിലെ 8 മണിക്ക് ആഹാരം കഴിച്ചാല്‍ പിന്നെ രണ്ടു മണിക്ക് ആഹാരംകഴിക്കുകയാണ് ഈ ഡയറ്റില്‍. ഒരു ദിവസത്തെ ആഹാരം 8 മണിക്കും 2 മണിക്കും ഇടയിലായി ചുരുക്കണമെന്ന് അര്‍ഥം. രണ്ടുമണിക്ക് ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ പ്രധാന ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ പാടില്ല. ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രധാനഭക്ഷണം കഴിച്ചാല്‍ നീണ്ട പതിനെട്ടു മണിക്കൂര്‍ ഉപവാസമായിരിക്കും. ഈ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കാം. ഇനി വിശപ്പുണ്ടെങ്കില്‍ സാലഡുകള്‍ ഒരു തവണ കഴിക്കാം. പ്രധാന ഭക്ഷണം അരുത്. ഒരാഴ്ച ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ ഫലം കണ്ടുതുടങ്ങുമെന്നും ഗവേഷകര്‍ ഉറപ്പുതരുന്നു. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെയും ഭാരം കുറയ്ക്കാമെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പേ തന്നെയുണ്ടെങ്കിലും ഭക്ഷണ സമയത്തിലെ ക്രമീകരണം ദഹനത്തിനെ എങ്ങനെ ബാധിക്കുമെന്നു കാണിക്കുന്ന പഠനം ഇത് ആദ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ഫാസ്റ്റിങ് ഡയറ്റ് ശരീരത്തിലെ കൊഴുപ്പുകളെ ഇല്ലാതാക്കാന്‍ സഹായിക്കും


കൂടാതെ ആറ് മണിക്കൂര്‍ ഭക്ഷണം കഴിക്കുന്ന രീതി വിശപ്പ് ഉത്തേജിപ്പിക്കുന്ന ഗ്രെലിന്‍ എന്ന  ഹോര്‍മോണിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഊര്‍ജ്ജം മെച്ചപ്പെടുത്തുന്നതിനും  പ്രമേഹത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനുമായി ഇത്തരം ഡയറ്റ് ഫലപ്രദമാണ്.നോരത്തേ ഭക്ഷണെ കഴിക്കുന്നത് ശരീരത്തിന്റെ ആന്തരീക പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുമെന്ന്ും റിപ്പോര്‍ട്ട്ുകള്‍ വ്യക്തമാക്കന്നു. എന്നിരുന്നാലും ആരോഗ്യത്തിനായി ഫാസ്റ്റിങ് ഡയറ്റ് നോക്കുന്നതിനെതിരെ പല തര്‍ക്കങ്ങളും നടക്കുന്നിണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന് കൗമാരക്കാരില്‍ ഉയര്‍ന്ന ബിഎംഐ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.


 

Read more topics: # fasting diet,# lossing appitate,# health
fasting diet helps in loss of appitate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES