മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബ്ലെസിയുടെ മകന്‍ അദിത് വിവാഹിതനായി. സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യലിടത്തില്‍ നിറയുകയാണ്. മോഹന്‍ലാല്‍. ദീലിപ്, എംജി ശ്രീകുമാര്‍ ,മീരാ ജാസ്മിന്‍, ശ്വേതാ മേനോന്‍ ,വിനയന്‍, ജോണി ആന്റണി, വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസ്സി തുടങ്ങി നിരവധി താരങ്ങളാണ് വിവാഹ റിസ്ംപഷന് എത്തിയത്.
സംവിധായകന്‍ ബ്ലെസിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.ആന്റണി പെരുമ്പാവൂരിനോടൊപ്പം വേദിയിലെത്തിയ നടന്‍ തന്റെ സന്തോഷം പങ്കുവെച്ചു. ്. തനിക്ക് ബ്ലെസിയും കുടുംബവുമായുള്ള ആത്മ ബന്ധത്തെകുറിച്ചും ബ്ലെസിയുടെ മകന്റെ വിവാഹം തന്റെ മകന്റെ വിവാഹം പോലെത്തന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'എന്റെ മകന്റെ വിവാഹം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമയായ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' മുതലുള്ള ബന്ധമാണത്. എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. അദ്ദേഹത്തിന്റെ മകന്‍ എന്ന് പറയുമ്പോള്‍, ആ കുടുംബത്തോട് എന്റെ ഹൃദയത്തില്‍ അത്രയും സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം, എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം, നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലും സന്തോഷം' മോഹന്‍ലാല്‍ പറഞ്ഞു.
നടി മീര ജാസ്മിന്റെ സാന്നിധ്യവും വിവാഹത്തില്‍ എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നു.് ഏറെ കാലത്തിന് ശേഷം മലയാള സിനിമയിലെ പ്രിയനടി മീര ജാസ്മിനും തന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുതുല്യനായ ബ്ലെസിയും ഒന്നിച്ചെത്തിയ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് മീര എത്തിയത്. ലളിതവും എന്നാല്‍ സുന്ദരവുമായ ലുക്കിലെത്തിയ മീരയെ ബ്ലെസി സ്വീകരിക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ വൈറലാണ്.
മാത്രമല്ല മീരയുടെ നാടായ തിരുവല്ലയിലാണ് ബ്ലെസിയും വിവാഹ വിരുന്നൊരുക്കിയത്.