മാധ്യമപ്രവര്‍ത്തകയായ ഛായാ ദേവിയുമായുള്ള വിവാഹമോചന ശേഷം നടന്‍ ശരത്കുമാര്‍ വിവാഹം ചെയ്ത ആളാണ് നടി രാധിക ശരത്കുമാര്‍. ശരത്കുമാറിന് ഇത് വിവാഹജീവിതത്തിലെ രണ്ടാമൂഴം ആയിരുന്നുവെങ്കില്‍, രാധിക അതിനോടകം രണ്ട് വിവാഹബന്ധങ്ങളില്‍ നിന്നും പുറത്തുകടന്നിരുന്നു. രണ്ട് പെണ്മക്കളുടെ പിതാവായ ശരത്കുമാറും, ഒരു മകളുടെ അമ്മയായ രാധികയും ജീവിതത്തിന്റെ വൈകിയവേളയില്‍ ഒന്നിച്ചുവെങ്കിലും, ഇന്നും സന്തോഷത്തോടു കൂടി കഴിഞ്ഞു വരികയാണ്.
ക്യാമറകള്‍ക്ക് മുന്നില്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രാധികയും ഛായയും. അടുത്തിടെ രാധിക തന്റെ പ്രായത്തേക്കാള്‍ പക്വത ആവശ്യമുള്ള തായ്കിഴവി എന്ന സിനിമയിലെ പ്രധാനവേഷം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സ്റ്റേജില്‍ ഛായയും വേദിയില്‍ രാധികയും ഒത്തുചേര്‍ന്ന ഒരപൂര്‍വ നിമിഷം ഉണ്ടായി
വേദിയില്‍ ഒന്നിച്ചെത്തിയപ്പോള്‍ രാധികയെക്കുറിച്ച് ഛായ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വേദിയില്‍ വച്ച് രാധികയുടെ അഭിനയ മികവിനെയും വ്യക്തിത്വത്തെയും ഛായാ ദേവി പുകഴ്ത്തി സംസാരിച്ചു. ഒപ്പം ദൂരദര്‍ശനില്‍ അവതാരകയായിരുന്ന സമയത്ത് താന്‍ രാധികയെ അഭിമുഖം ചെയ്തതിനെക്കുറിച്ചും, അസാധാരണ അഭിനയശൈലിയുള്ള പ്രതിഭയാണ് രാധികയെന്നും ഇന്നും ആ ബന്ധം തുടരുന്നെന്നും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നുമാണ് ഛായാ ദേവി പറഞ്ഞത്.
എന്നെ ഇവിടെ വിളിച്ചതിന് നന്ദി. വരലക്ഷ്മിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ആളാണ് ഭര്‍ത്താവ് നിക്ക്. അതുപോലെ തന്നെ ശരത്തും രാധികയും മകള്‍ക്കൊപ്പം തന്നെയുണ്ട്. ഈ സിനിമയുടെ എല്ലാ അംഗങ്ങള്‍ക്കും വിജയാശംസകള്‍.ഇനി പറയാന്‍ പോകുന്നത് സിനിമയുടെ കാര്യമല്ല. തുടക്കകാലത്ത് ദൂരദര്‍ശനില്‍ അവതാരകയായിരുന്നു ഞാന്‍ . ജീവിതത്തിലെ സര്‍ക്കിളിലെ മനോഹരമായ നിമിഷം രാധിക മാമിനെ അഭിമുഖം ചെയ്തതാണ്. രാധികയുടെ കഴിവിനെ ആദരവോടെ കാണുന്നു. അതൊരു ദീപാവലി സ്‌പെഷല്‍ അഭിമുഖമായിരുന്നു, വളരെ മനോഹരമായിരുന്നു.
ഇന്നും ആ ബന്ധം തുടരുന്നു. ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. അസാധാരണ അഭിനയശൈലിയുള്ള പ്രതിഭയാണ് രാധിക. മാമിന്റെ 'തായ്കിഴവി' എന്ന സിനിമയ്ക്കും എല്ലാ ആശംസകളും....''ഛായ പറഞ്ഞു. നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയുമാണ് ഛായയുടെ വാക്കുകള്‍ രാധിക കേട്ടിരുന്നത്.
ഈ സമയത്ത് ഛായയുടെ മകള്‍ വരലക്ഷ്മി ശരത്കുമാറും വേദിയിലുണ്ടായിരുന്നു. അമ്മയുടെ വാക്കുകളെ കൈയടിയോടെകളെ വരലക്ഷ്മി സ്വീകരിച്ചു. തന്റെ രണ്ടാനമ്മ എന്നതിനപ്പുറം രാധികയുമായി വളരെ ഊഷ്മളമായ ബന്ധമാണ് വരലക്ഷ്മിയ്ക്കുള്ളത്. വരലക്ഷ്മിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും വിവാഹ ക്ഷണത്തിനായുള്ള യാത്രകളിലും രാധിക സജീവമായി തന്നെ കൂടെയുണ്ടായിരുന്നു.
ഛായയുടെയും ശരത്കുമാറിന്റെയും മകളും നടിയുമായ വരലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന 'സരസ്വതി'യുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു ഈ അപൂര്‍വ നിമിഷം. ഛായയുടെയും ശരത്കുമാറിന്റെയും രണ്ടാമത്തെ മകളായ പൂജയാണ് 'സരസ്വതി' സിനിമയുടെ സഹനിര്‍മാതാവ്.
2001 ലായിരുന്നു രാധികയുടെയും ശരത്കുമാറിന്റെയും വിവാഹം. ശരത്കുമാറിന് ഛായാ ദേവിയിലുള്ള മക്കളായ വരലക്ഷ്മിയും പൂജയും, രാധികയുടെ മകള്‍ റയാനും, രാധികയുടെയും ശരത് കുമാറിന്റെയും മകന്‍ രാഹുലും ഒരേ കുടുംബമായിട്ടാണ് കഴിയുന്നത്. മാതൃദിനത്തില്‍ രണ്ട് അമ്മമാര്‍ക്കും ആശംസകള്‍ നേരാനും വരലക്ഷ്മി മറക്കാറില്ല. സിനിമാ ലോകത്തിന് തന്നെ ഒരു മാതൃകയായി മാറുകയാണ് ശരത്കുമാറിന്റെ കുടുംബം.