അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു ഇതിനു മുകളില്‍ നേരിയ ഒരു ആവരണമുണ്ട്.ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്. ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു.
അള്‍സര്‍ എന്തുകൊണ്ട് ഉണ്ടാകുന്നു?
ഹെലികോബാക്ടര്‍ പൈലോറി എന്ന ഒരു തരം രോഗാണുവാണ് കൂടുതല്‍ അവസരങ്ങളിലും ഇതു പരത്തുന്നത്.
ദഹനപ്രക്രിയയ്ക്കുള്ള അമ്ലവും മറ്റു സ്രവങ്ങളും അന്നപഥത്തിലുണ്ടാകുന്ന വ്രണങ്ങളാണ് മറ്റൊന്ന്.
ശാരീരികവും മാനസിസവുമായ ക്ലേശങ്ങള്‍ ഈ അസുഖം വര്‍ദ്ധിപ്പിയ്ക്കുന്നു.
ചില വേദന സംഹാരികള്‍ സ്ഥിരമായി ഉപയോഗിയ്ക്കുമ്പോഴും ഇതുണ്ടാകുന്നു.
അള്‍സറിന്റെ പ്രധാന ലക്ഷങ്ങള്‍
1 അള്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് വയറുവേദന. വേദന വയറിനകത്ത് മാത്രമല്ല പലപ്പോഴും പൊക്കിളില്‍ വരെ വേദന ഉണ്ടാവും. എരിഞ്ഞു കത്തുന്ന വേദനയായിരിക്കും ഉണ്ടാവുക.അതുകൊണ്ട് ഇതൊരിയ്ക്കലും അവഗണിക്കാതിരിയ്ക്കുക.
2 നെഞ്ചെരിച്ചിലാണ് മറ്റൊന്ന്. ദഹനത്തിന് സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും പകുതി മാത്രം ദഹിച്ച ഭക്ഷണങ്ങളും തെറ്റായ ദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ഇത് പലപ്പോഴും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കുന്നു. ഇതും അല്‍പം സൂക്ഷിക്കേണ്ട ഒന്നാണ്
3 അള്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വീര്‍ക്കല്‍. ഇതോടൊപ്പം അസാധാരണമായ വേദനയും ഉണ്ടാവുന്നു. വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടെങ്കിലും ഇങ്ങനെ സംഭവിയ്ക്കുന്നു. അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിയ്ക്കരുത്.
4 മനം പിരട്ടലും ഛര്‍ദ്ദിയും മറ്റൊരു ലക്ഷണമാണ്. കുടല്‍ വ്രണം അതിന്റെ തീവ്രതയില്‍ എത്തി എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇത് ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്ന് ശരീരത്തെ വിലക്കുന്നു.
5 കൊഴുപ്പുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍ പലപ്പോഴും അത് അസഹനീയമായ പ്രശ്നങ്ങള്‍ വയറ്റില്‍ ഉണ്ടാക്കും. അള്‍സര്‍ ശരീരത്തില്‍ പിടിമുറുക്കി എന്നാണ് അതിന്റെ ലക്ഷണം
6 അകാരണമായി ഭാരം കുറയുന്നതാണ് മറ്റൊരു പ്രശ്നം. ഭക്ഷണം നിയന്ത്രിക്കാതെ തന്നെ അകാരണമായി ഭാരം കുറയുന്നത് അല്‍പം ഗൗരവത്തോടെ കാണേണ്ട പ്രശ്നമാണ്.
നിയന്ത്രിക്കുന്നത് എങ്ങനെ
**************************
പുകവലി ഉപേക്ഷിയ്ക്കുക.
ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ അണുബാധയെ നിയന്ത്രിയ്ക്കുന്ന മരുന്നുകള്‍ ഉപേക്ഷിയ്ക്കുക.
കാപ്പി, മദ്യം ഇവ ഉപേക്ഷിയ്ക്കുക.
മസാലകള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയാണെങ്കില്‍ അവ ഉപേക്ഷിയ്ക്കുക.
മദ്യപാനം വേണ്ട. മദ്യവും സ്തരത്തിനു കേടുവരുത്തും
വേദന സംഹാരികള്‍ നിയന്ത്രിക്കണം. വേദന സംഹാരികള്‍ പല തരത്തില്‍ അള്‍സര്‍ രോഗത്തെ തീവ്രമാക്കും
ധാരാളം വെളളം കുടിക്കുക. ഭക്ഷണം കഴിച്ച ശേഷവും മരുന്നുകളോടൊപ്പവുമൊക്കെ ധാരാളം വെളളം കുടിക്കേണ്ടതാണ്. നിത്യവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെളളമെങ്കിലും കുടിക്കണം.
ആദ്യം അള്‍സര്‍ മാറാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം
****************************************************************************
1 കാബേജ് കഴിയ്ക്കുന്നത് അള്‍സറിന് വളരെ ഉത്തമ പരിഹാരമാണ്. കാബേജും കാരറ്റു ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും അള്‍സറെ അകറ്റാന്‍ സഹായിക്കും.
2 ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിയ്ക്കുക. ഇത് അള്‍സര്‍ പരിഹരിക്കുന്നതിന് ഏറെ ഫലപ്രധമാണ്.
3 ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. ഇതിന്റെ ഗുണങ്ങള്‍ അള്‍സര്‍ പരിഹരിക്കുന്നതിനും ഏറെ സഹായിക്കുന്നു.
4 വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരെ പ്രവര്‍ത്തിക്കാനും പഴം നല്ലൊരു പരിഹാര മാര്‍ഗമാണ്.
5 തേങ്ങയില്‍ ധാരാളം ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കുന്നത് അള്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.
അള്‍സറിന് ചികിത്സ എങ്ങനെ
*******************************
എച്ച്. പൈലോറി ബാക്ടീരിയ മൂലമുള്ള അണുാധയാെണങ്കില്‍ ആന്റിേയാട്ടിക് ചികിത്സയും പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റര്‍ മരുന്നുമാണ് നിര്‍ദ്ദേശിക്കുക ആമാശയത്തിലെ ആസിഡിന്റെ അളവ് കുറച്ച് അള്‍സറിന്റെ അളവ് കുറച്ച് കൂടാതിരിക്കാന്‍ പി.പി.ഐ ഉപേയാഗിക്കുന്നതിലൂടെ കഴിയും.നാല്-എട്ട് ആഴ്ചകള്‍ ഉപേയാഗിേക്കണ്ടി വരും.
എച്ച്.പൈലോറി ബാക്ടീരിയയും വേദനസംഹാരികളും ഒന്നിച്ചുണ്ടായ അണുബാധയാെണങ്കിലും പി.പി.ഐ ചികിത്സ തന്നെയാണ് പിന്തുടരുക. വ്യക്തികളുടെ ആരോഗ്യസ്ഥിതിയും രോഗതീവ്രതയും കണക്കിലെടുത്ത് ചികിത്സയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം.
ചെറിയ തോതിലുള്ള അസ്വസ്ഥതകളാെണങ്കില്‍ ആ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ അന്റാസിഡുകളാണ് നല്‍കുക. ഗ്യാസിന്റെ ഗുളിക എന്നും പൊതുവായി പറയുന്നതും ഇതിനെ തന്നെ. ഇവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ലഭിക്കുന്നതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന സുക്രാല്‍ഫേറ്റ് എന്ന ഔഷധം ആമാശയത്തിന്റെ ഭിത്തിയെ സംരക്ഷിക്കുന്ന ഒരു കോട്ടിങ് പുറപ്പെടുവിക്കും. ഇത് അള്‍സറുണ്ടാകാതെ സംരക്ഷിക്കും.