Latest News

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കണ്ണിന് വരുത്തുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും !

Malayalilife
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കണ്ണിന് വരുത്തുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും !

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കണ്ണിന് വരുത്തുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും..!

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. ഫോണ്‍ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈല്‍ ഫോണുകള്‍ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം ആരോഗ്യത്തിന് പല ദോഷങ്ങളും ചെയ്യുന്നുണ്ട്. ഇതിനുള്ള പ്രതിവിധി എന്തൊക്കെയെന്ന് നോക്കാം.

ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് സ്ട്രെയിന്‍ ഉണ്ടാകാറുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാനാകും.

1 വളരെ ചെറിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്ഫോണില്‍ ദീര്‍ഘനേരം നോക്കുന്നത് ഒഴിവാക്കുക. സ്‌ക്രീന്‍ വലുപ്പം കുറയുന്നത് കണ്ണിന് സ്ട്രെയിന്‍ കൂട്ടും.

2 ഫോണില്‍ വലിയ ഫോണ്ട് ഉപയോഗിക്കുക.

3 മുഖത്തോട് വളരെ അടുപ്പിച്ചുകൊണ്ടും കിടന്നുകൊണ്ടും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കരുത്.

4 വെളുത്ത പ്രതലത്തിലുള്ള കറുത്ത അക്ഷരങ്ങളാണ് കണ്ണിന് ഏറെ നല്ലത്. പിക്സലുകളായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകളും പശ്ചാത്തല നിറങ്ങളിലെ മാറ്റവും കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.

5 സ്മാര്‍ട്ട്ഫോണ്‍ സെറ്റിങ്സിലെ ബ്രൈറ്റ്നെസ് ഓപ്ഷന്‍ കുറച്ചിടുക. ഇത് ഫോണില്‍ നിന്നുള്ള വെളിച്ചം കണ്ണില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് അകറ്റും.

6 ക്രമീകരിക്കേണ്ട മറ്റൊന്ന് കോണ്‍ട്രാസ്റ്റ് ആണ്. ഇത് കൂടിയാല്‍ നിറങ്ങളുടെയും ഫോണ്ടുകളുടെയും ഡെപ്ത്ത് കൂട്ടി കണ്ണില്‍ അസ്വസ്ഥതയുണ്ടാകും. വളരെ കുറഞ്ഞാല്‍ ഫോണ്ടുകള്‍ അവ്യക്തമാക്കി കണ്ണിന് സ്ട്രെയിന്‍ കൂട്ടുകയും ചെയ്യും. അതിനാല്‍ സെറ്റിങ്സിലെ കോണ്‍ട്രാസ്റ്റ് സുരക്ഷിതമായി ക്രമീകരിക്കണം.

7 സ്മാര്‍ട്ട്ഫോണ്‍ ഇരുട്ടില്‍ ഉപയോഗിക്കരുത്. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്നത് കണ്ണിലെ ഫോട്ടോറിസപ്റ്ററുകളില്‍ ഒന്നായ റോഡ്സ് കോശങ്ങളാണ്. ചുറ്റിലും വെളിച്ചമില്ലാതെ സ്മാര്‍ട്ട്ഫോണിലെ നീലവെളിച്ചത്തില്‍ കണ്ണുകള്‍ ജോലി ചെയ്യുന്നത് റോഡ്സ് കോശങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാനിടയാക്കും. ഇത് അവയുടെ സ്ട്രെയിന്‍ കൂട്ടി കാഴ്ചാവൈകല്യങ്ങള്‍ക്ക് ഇടയാക്കും.

8 വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്താം. വിവിധ നിറങ്ങളിലും ഫോണ്ടുകളിലുമുള്ള ഓരോ വെബ് പേജുകളും മങ്ങിയ വെളിച്ചത്തില്‍ മാറിമാറി വരുമ്പോള്‍ കണ്ണുകള്‍ തുടര്‍ച്ചയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സ്ട്രെയിനുണ്ടാക്കും. രാത്രി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ക്രമീകരണങ്ങള്‍ വരുത്തിയ നൈറ്റ് മോഡ് ഉപയോഗിക്കുന്നത് നല്ലതാണ്.

9 ആന്റിനയുള്ള മൊബൈല്‍ ഫോണ്‍ ആന്റിനയില്ലാത്തതിനേക്കാള്‍ സുരക്ഷിതമായിരിക്കും.

10 പോക്കറ്റിലും അരയിലും വയ്ക്കാതെ ഫോണ്‍ ബാഗില്‍ സൂക്ഷിക്കുന്നതാണുത്തമം.

11 ഇയര്‍ ഫോണ്‍ ഉപയോഗിക്കുക.

12 ചെവിയോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ പെട്ടെന്ന് ചൂടാകുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഫോണ്‍ മാറ്റുക.

13 പേസ്മേക്കര്‍ വച്ചിട്ടുള്ളവര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിയ്ക്കാതിരിക്കുക.

14 ഫോണ്‍ ചെവിയോട് അമര്‍ത്തി വയ്ക്കാതിരിക്കുക.

Read more topics: # mobile phone ,# health problems
mobile phone health problems

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES