Latest News

കായികാധ്വാനമില്ലാതെയും ശരീരഭാരം കുറയ്ക്കാം; ബ്രോക്കോളി കഴിക്കുകയും ഭക്ഷണത്തില്‍ കറുവാപട്ട ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കിട്ടുന്ന ഫലത്തെ പറ്റി അറിയണോ

Malayalilife
 കായികാധ്വാനമില്ലാതെയും ശരീരഭാരം കുറയ്ക്കാം; ബ്രോക്കോളി കഴിക്കുകയും ഭക്ഷണത്തില്‍ കറുവാപട്ട ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കിട്ടുന്ന ഫലത്തെ പറ്റി അറിയണോ

രീരത്തിന്റെ ഭാരം കുറയ്ക്കണമെന്ന് കരുതുന്നവർ ഒട്ടും കുറവല്ല. അതിനായി ജിമ്മിൽ പോവുകയും എക്‌സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങളും വാങ്ങി കാശു കളയുന്നവരാണ് മിക്കവരും. ഇത്രയൊക്കെ കഷ്ടപെട്ടിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്നാണ് മിക്കവരുടേയും പരാതി. എന്നാൽ ഭക്ഷണത്തിൽ കൃത്യമായ നിയന്ത്രണവും തടി കുറയ്ക്കണമെന്ന് കരുതുന്നവർ കഴിക്കേണ്ട ഭക്ഷണത്തെ പറ്റിയും വിവരിക്കുകയാണ് യുകെയിലെ വിദഗ്ദ്ധർ. ശരീരത്തിൽ അടിയുന്ന കൊഴുപ്പിനെ വലിച്ചെടുക്കാൻ ശേഷിയുള്ള ഒന്നാണ് ബ്രോക്കോളി എന്ന് പറയുന്നത്.

ഭക്ഷണം ആർത്തിയോടെ കഴിക്കുന്നതാണ് മിക്കവരിലും കൊഴുപ്പ് വർധിക്കാൻ കാരണമാകുന്നത് എന്ന് വിദഗ്ദ്ധർ പറയുമ്പോഴും അഥവാ അത് മാറ്റാൻ ബുദ്ധിമുട്ടുള്ളവർ അൽപം ബ്രോക്കോളി കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ക്രോമിയമാണ് കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നത്. ഇത് ശരീരത്തിലെ ഗ്ലൈക്കാമിക്ക് കൺട്രോളിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതാവസ്ഥയിൽ നില നിർത്തുന്നതിനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഒന്നാണ് കറുവാപട്ട ഉപയോഗിക്കണം എന്നത്. കഞ്ഞിയടക്കമുള്ള വിഭവങ്ങളിൽ അൽപം കറുവാപട്ട ഉപയോഗിക്കുന്നതുകൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

വിദേശ രാജ്യങ്ങളിലെ വിഭവങ്ങളിൽ മിക്കതിലും ആളുകൾ കറുവാപട്ട ഉപയോഗിക്കാറുണ്ട്. ക്രോമിയം അടങ്ങിയ ഭക്ഷണമാണ് പ്രായമുള്ള ആളുകളിലും കൊഴുപ്പ് ഇല്ലാതാക്കാൻ നല്ലതെന്നും വിദഗ്ദ്ധർ പറയുന്നു. പരുഷന്മാർക്കാണെങ്കിൽ 35 മൈക്രോഗ്രാം ക്രോമിയവും സ്ത്രീകൾക്കാണെങ്കിൽ 25 മൈക്രോഗ്രാം ക്രോമിയവും ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നതാണ് ഉത്തമം. എന്നാൽ 50 കഴിഞ്ഞ പുരുഷന്മാരിലും സ്ത്രീകളിലും ഇത് 30 മൈക്രോഗ്രാമും 20 മൈക്രോഗ്രാമും വീതമാണ് നല്ലത്. ഇടവിട്ടുള്ള ഉപവാസവും കൊഴുപ്പ് കുറയ്ക്കുന്നതിന് ഏറെ നല്ലതാണെന്നും ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായകരമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന ഒന്നാണ്.

താരങ്ങളായ ബിയോൺസും, ലിവ് ടൈലറും, ഹഗ് ജാക്ക്മാനും അടക്കമുള്ളവർ തങ്ങളുടെ ശരീര സൗന്ദര്യം കാക്കുന്നത് ഇങ്ങനെയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. രാത്രി എട്ടു മണിയോടെ അത്താഴം കഴിക്കുന്ന ഒരാൾ പിറ്റേന്ന് രാവിലെ 10 മണിക്കാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ തുടർച്ചയായി 14 മണിക്കൂർ ഫാസ്റ്റിങ്ങാണ് ലഭിക്കുക. ഇത്തരത്തിൽ ഭക്ഷണ ക്രമീകരണം നടത്തുന്നവരിൽ കൊഴുപ്പ് കുറഞ്ഞ് ശരീരത്തിന്റെ ഭംഗി വീണ്ടെടുക്കാൻ സാധിക്കുമെന്നും ചെറുപ്പം നില നിർത്താൻ ഏറെ സഹായകരമാണെന്നും ഓർക്കുക. പിന്നീട് പ്രധാനമായും ഓർക്കേണ്ടത് വെള്ളത്തിന്റെ ഉപയോഗമാണ്. ശുദ്ധജലം മികച്ച അളവിൽ കുടിക്കുന്നത് ശരീരത്തിൃലെ കൊഴുപ്പ് കുറയ്ക്കുന്നതിനും

Read more topics: # Foods,# health,# broccoli,# obesity,# over weight
How Broccoli and other Food items reduce over weight

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES