സീസണ്‍ അനുസരിച്ച് മാത്രം ലഭിക്കുന്ന പല പഴങ്ങളും നമ്മുടെ നാട്ടിലുണ്ട് അതില്‍പ്പെടുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ചൂടികാലത്ത് മാത്രം കഴിക്കുന്ന ഒരു പഴമായിരുന്നു. എന്നാല്‍ എല്ലാ ദിവസവും തണ്ണിമത്തന്‍ കഴിക്കുന്നത് എറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. പല പഠനങ്ങളും ഈ കര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ദാഹവും വിശപ്പും ക്ഷീണവും ഒരുമിച്ചകറ്റാന്‍ കഴിയുന്ന പഴമാണിത്. തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ഉത്തമമാണ്. വേനല്‍കാലത്താണ് ആളുകള്‍ കൂടുതലായി തണ്ണിമത്തനെ ആശ്രയിക്കാറുള്ളത്. എന്നാല്‍ ഏതു കാലത്തും തണ്ണിമത്തന്‍ ആരോഗ്യത്തിന് നല്ലതാണ്. ഇതിനെക്കുറിച്ചുള്ള പല പഠനങ്ങളും ഈ കാര്യങ്ങള്‍ വിലയിരുത്തുന്നുമുണ്ട്.
രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉള്‍പ്പടെയുള്ള പല ജീവിതശൈലി പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തണ്ണിമത്തന്‍ ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. ധാരാളം പൊട്ടാസ്യവും മഗ്‌നീഷ്യവും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പോലും ചെറുക്കാന്‍ തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ സാധിക്കും. ഇത്തരം ഗുണങ്ങളുള്ള തണ്ണിമത്തന്‍ പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അത് പ്രായത്തിലുള്ളവര്‍ക്കും, ഏത് അസുഖത്തിനും മരുന്നു കഴിക്കുന്നവര്‍ക്കും തണ്ണിമത്തന്‍ ദിവസവും കഴിക്കാവുന്നത് നല്ലതാണ്.
ശരീരത്തില്‍ ജലാംശം ക്രമീകരിക്കുന്നതിലൂടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇത് ഇല്ലാതാക്കും. കൗമാര പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് അവരുടെ യുവത്വം നിലനിര്‍ത്തുന്നതിനു ഉപകാരപ്രദമാക്കുന്നതിനു ഏറ്റവും അനുയോജ്യമായ ഒന്നാണ് തണ്ണിമത്തന്‍.