അരികൊണ്ട് മാത്രമല്ല ചെറുപയര്‍ കൊണ്ടും ദോശയുണ്ടാക്കാം. നല്ല പച്ചനിറത്തിലുള്ള ദോശ. നിറം മാത്രമല്ല രുചിയും സൂപ്പറാണ്. ചെറുപയര്‍ കുതിര്‍ത്ത് അരച്ചെടുത്താണ് ഈ ദോശയുണ്ടാക്കുന്നത്.
ചേരുവകള്‍:
ചെറുപയര്‍: ഒരു കപ്പ്
വെള്ളം: രണ്ടുകപ്പ്
മല്ലിയില:കാല്‍ക്കപ്പ്
ഉള്ളി: ഒന്ന് അരിഞ്ഞത്
അരിപ്പൊടി:
പച്ചമുളക്: രണ്ടെണ്ണം
തയ്യാറാക്കുന്നവിധം:
ഒരു കപ്പ് ചെറുപയര്‍ കഴുകി വൃത്തിയാക്കിയശേഷം രണ്ടു കപ്പ് വെള്ളം ഒഴിച്ച് എട്ടുമണിക്കൂര്‍ കുതിര്‍ത്തുവെക്കുക. ശേഷം വെള്ളം ഊറ്റിചെറുപയര്‍ മാറ്റിവെക്കുക.
മല്ലിയിലയും പച്ചമുളകും സവാളയഉം ചെറുപയറിനൊപ്പം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചമാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലല്പം അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം ചേര്‍ത്ത് മാവിന്റെ കൊഴുപ്പ് ശരിയാക്കുക.
ഒരു തവ ചൂടാക്കി അതില്‍ എണ്ണ തേച്ചശേഷം ഉള്ളിയുടെ പകുതി കൊണ്ട് തവയില്‍ പുരട്ടുക. ശേഷം ദോശമാവ് ഒഴിച്ച് അടച്ചുവെക്കുക. ഒരു മിനിറ്റിനുശേഷം ദോശ തിരിച്ചിട്ട് വേവിക്കുക. ചൂടോടെ ചട്നിക്കൊപ്പം കഴിക്കാം.