Latest News

സ്വാദിഷ്ടമായ ചെമ്മീന്‍ വട തയ്യാറാക്കാം...!

Malayalilife
സ്വാദിഷ്ടമായ ചെമ്മീന്‍ വട തയ്യാറാക്കാം...!

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥമാണ് വട. ചായക്കും രാവിലെ പ്രഭാതഭക്ഷണത്തിനുമൊപ്പം വട വളരെ രുചിയുള്ള വിഭവമാണ്. എന്നാല്‍ വടയില്‍ ഒരു വെറൈറ്റി പരീക്ഷിച്ചാലോ. ചെമ്മീന്‍ വട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..

ചേരുവകള്‍

1. കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീന്‍(ചെറുതോ,വലുതോ) - ഒരു പിടി
2. ചുവന്നുള്ളി - രണ്ട്
3. വെളുത്തുള്ളി - രണ്ട്
4. കുരുമുളക്‌പൊടി - ഒരു ടീ സ്പൂണ്‍
5. മഞ്ഞള്‍പൊടി - ഒരു ടീ സ്പൂണ്‍
6. മുളക്‌പൊടി - ഒരു ടീ സ്പൂണ്‍
7. വേപ്പില - ഒരു തണ്ട്
8. ഗരം മസാല - ഒരു ടീ സ്പൂണ്‍
9. ഉപ്പ് - ആവശ്യത്തിന്
10. വെളിച്ചെണ്ണ - ആവശ്യത്തിന്


പാകം ചെയ്യേണ്ട വിധം

ചേരുവകളെല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ ചതച്ചെടുക്കുക.അതിനു ശേഷം ചെറിയ ഉരുളകളാക്കി പരിപ്പുവട പോലെ പരത്തി പത്ത് മിനിറ്റു നേരം വെയ്ക്കുക. അതിനു ശേഷം ചൂടായ വെളിച്ചെണ്ണയില്‍ ബ്രൗണ്‍ നിറം ആകുന്നവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.

Read more topics: # food,# reciope,# chemmen vada
food,reciope,chemmen vada

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES