ശിവന്റെ സ്വന്തം സതി ദേവി! നടി മൗനി റോയ് എപ്പോഴും മദ്യലഹരിയിലോ? ദുര്‍ഗാപൂജ പന്തലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചര്‍ച്ചകളില്‍; ബാലന്‍സ് തെറ്റിയതോടെ അല്‍പ്പം അസ്വസ്ഥ പ്രകടിപ്പിച്ചു; വലിയ തോതില്‍ ശരീരഭാരം കുറഞ്ഞില്‍ ആശങ്ക; ആ അഭ്യൂഹങ്ങള്‍ സത്യമോ?
ബോളിവുഡ് നടി മൗനി റോയിയുടെ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നടിക്കെതിരെ വീണ്ടും പ്രചാരണങ്ങള്‍ ശക്തമാകുന്നു. മുംബൈയിലെ നോര്‍ത്ത് ബോംബെ സര്‍ബോജനിന്‍ ദുര്‍ഗാപൂജ പന്തലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നടി പാപ്പരാസികളെ അഭിവാദ്യം ചെയ്യുന്നതിനിടെ അല്‍പ്പം അസ്വസ്ഥതയോടെ കാണപ്പെട്ടുവെന്നാണ് ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.
വീഡിയോ പുറത്തുവന്നതോടെ നടിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തക സിമി ചന്ദോക്കിന്റെ മുന്‍കാല പരാമര്‍ശങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നു. പൊതുപരിപാടികളിലോ പാപ്പരാസികള്‍ക്ക് മുന്നിലോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മൗനി മദ്യലഹരിയിലാണെന്ന തരത്തില്‍ സിമി ചന്ദോക്ക് നേരത്തെ നടത്തിയ പ്രസ്താവനയാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
എന്നാല്‍, പ്രചരിക്കുന്ന വീഡിയോയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ സംവിധായകന്‍ അയന്‍ മുഖര്‍ജി അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുമായി മൗനി സാധാരണ രീതിയില്‍ സംസാരിക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതും വ്യക്തമാണ്. നടിക്ക് അടുത്തിടെ വലിയ തോതില്‍ ശരീരഭാരം കുറഞ്ഞിട്ടുണ്ടെന്നും ഇതാണ് അവരുടെ ഭാവമാറ്റത്തിന് കാരണമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.
അതേസമയം, കേവലം ഊഹാപോഹങ്ങളുടെയും എഡിറ്റ് ചെയ്ത വീഡിയോകളുടെയും അടിസ്ഥാനത്തില്‍ നടിയെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം ആളുകള്‍ പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്.