Latest News

ഈ ബിഗ്ബോസ് സീസണിലും പിആര്‍ ടീമുകളുടെ വൃത്തികെട്ട ഡേര്‍ട്ടി ഗെയിമുകള്‍ നടക്കുന്നു; മറ്റു മത്സരാര്‍ത്ഥികളെ ഡീഗ്രേഡ് ചെയ്യുന്ന പിആര്‍ ടീമുകള്‍ക്ക് പണി ഉറപ്പ്; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവ കൃഷ്ണ

Malayalilife
ഈ ബിഗ്ബോസ് സീസണിലും പിആര്‍ ടീമുകളുടെ വൃത്തികെട്ട ഡേര്‍ട്ടി ഗെയിമുകള്‍ നടക്കുന്നു; മറ്റു മത്സരാര്‍ത്ഥികളെ ഡീഗ്രേഡ് ചെയ്യുന്ന പിആര്‍ ടീമുകള്‍ക്ക് പണി ഉറപ്പ്; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവ കൃഷ്ണ

സീരിയല്‍ ലോകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. ഇത്തവണത്തെ ബിഗ്ബോസ് ടീമില്‍ മൃദുല പോയതിനു പിന്നാലെ ഭാര്യയ്ക്ക് വേണ്ടി ശക്തമായി പുറത്തു നിന്നു പോരാടുന്നത് ഭര്‍ത്താവ് യുവ കൃഷ്ണയാണ്. ഇപ്പോഴിതാ, പിആര്‍ ടീമുകളുടെ കള്ളത്തരങ്ങള്‍ക്കെതിരെ യുവയുടെ പോരാട്ടം അതിശക്തമാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം യുവ കൃഷ്ണ ഒരു ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്തെടുത്ത് അതിനെ വളച്ചൊടിച്ച് ഷിജിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുകയാണ്.

അതിനു പിന്നാലെ വീഡിയോയുമായി രംഗത്തു വന്ന യുവ കൃഷ്ണ താന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് അപ്പോഴും സൂചിപ്പിച്ചത്. അതിലൊന്ന് ഈ ബിഗ്ബോസ് സീസണിലും പിആര്‍ ടീമുകളുടെ വൃത്തികെട്ട ഡേര്‍ട്ടി ഗെയിമുകള്‍ നടക്കുന്നുണ്ടെന്നത് 101 ശതമാനം ഉറപ്പാണ് എന്നതാണ്. മറ്റു മത്സരാര്‍ത്ഥികളുടെ പോസ്റ്റുകള്‍ക്കടിയില്‍ പോയി റിപ്പോര്‍ട്ട് അടിച്ച് വൃത്തികെട്ട കമന്റുകളിട്ട് അതിന്റെ റീച്ച് കുറയ്ക്കുന്നതാണ് ആദ്യത്തെ ഗെയിം. രണ്ടാമത്തേത് ഷിജിനെ താഴ്ത്തികെട്ടാന്‍ മറ്റു മത്സരാര്‍ത്ഥികളുടെ പിആര്‍ ടീമുകള്‍ നടക്കുന്ന കളികളും എന്നാണ് യുവ പറഞ്ഞു വച്ചത്.

അതുമാത്രമല്ല, ശേഷം മറ്റു മത്സരാര്‍ത്ഥികളെ ഡീഗ്രേഡ് ചെയ്യുന്ന പിആര്‍ ടീമുകള്‍ക്ക് പണി വരുന്നുണ്ട് അവറാച്ചാ എന്ന മുന്നറിയിപ്പും യുവ നല്‍കിയിരുന്നു. ഇപ്പോഴിതാ, ആ വാക്ക് എന്താണെന്ന് അടുത്ത പോസ്റ്റിലൂടെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് നടന്‍. മുഖ്യമന്ത്രിയ്ക്കും കേരളാ പൊലീസിലും സൈബര്‍ സെല്ലിലും ഇക്കാര്യം സംബന്ധിച്ച് മെയില്‍ അയക്കുകയും അതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടിയുമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പുതിയതും നിലവിലുള്ളതുമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് തിരിച്ചറിയല്‍ രേഖയും മുഖം സ്ഥിരീകരിക്കുന്ന വീഡിയോയും നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം എന്ന സബ്ജെക്ട് ലൈനോടു കൂടിയാണ് നടന്‍ മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്.

ഗവണ്‍മെന്റും പൊലീസും മെറ്റയും ചേര്‍ന്ന് വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ അക്കൗണ്ട് എടുക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ ഐഡി പ്രൂഫ് നിര്‍ബന്ധമായും സബ്മിറ്റ് ചെയ്യണമെന്നതും എന്നാല്‍ മാത്രമേ അക്കൗണ്ട് എടുക്കാന്‍ പറ്റുകയുള്ളൂ എന്നൊരു ഓപ്ഷനും കൊണ്ടു വരണം എന്നാണ് യുവ ഉന്നത തലങ്ങളിലേക്ക് അയച്ച മെയിലില്‍ സൂചിപ്പിച്ചിരിക്കുന്നത്. അങ്ങനെ കൊണ്ടുവന്നാല്‍ ഓരോ അക്കൗണ്ടും ജെനുവിന്‍ ആയിരിക്കും. ഫേക്ക് പ്രൊഫൈലുകളില്‍ നിന്നുള്ള ചീത്തവിളികളും മിസ് യൂസ് ചെയ്യുന്നതും ഉണ്ടാകില്ല. മറ്റുള്ളവരുടെ ഐഡി എടുത്ത് മിസ് യൂസ് ചെയ്യാനുള്ളൊരു സാധ്യത ഇതിലുണ്ട്. സത്യസന്ധമായി ഐഡി കൊടുത്ത് പ്രൊഫൈല്‍ ഉണ്ടാക്കുന്നയാള്‍ക്ക് അയാളുടെ ഫേക്ക് പ്രൂഫ് ആരെങ്കിലും നല്‍കിയാല്‍ നോട്ടിഫിക്കേഷന്‍ വരുന്ന തരത്തിലേക്കും ആ ഐഡി ബ്ലോക്ക് ചെയ്യാനും റിപ്പോര്‍്ട്ട് ചെയ്യാനുമുള്ള ഓപ്ഷനുമാണ് യുവ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.


 

yuva krishna against pr works

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES