Latest News

പ്രസാര്‍ ഭാരതിയുടെ ബി ഹൈ ഗ്രേഡ് ഇന്‍ ഭരതനാട്യം റാങ്ക് സ്വന്തമാക്കി ദേവി ചന്ദന; 44ാം വയസില്‍ തേടിയെത്തിയ സന്തോഷം പങ്ക് വച്ച് താരം

Malayalilife
 പ്രസാര്‍ ഭാരതിയുടെ ബി ഹൈ ഗ്രേഡ് ഇന്‍ ഭരതനാട്യം റാങ്ക് സ്വന്തമാക്കി ദേവി ചന്ദന; 44ാം വയസില്‍ തേടിയെത്തിയ സന്തോഷം പങ്ക് വച്ച് താരം

അഭിനയം, നൃത്തം, സംഗീതം എന്നു വേണ്ട കലാരംഗത്തെ എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് ദേവി ചന്ദന. ഇപ്പോള്‍ നൃത്തരംഗത്ത് കൂടുതല്‍ സജീവമായ നടിയ്ക്ക് കൈ നിറയെ പ്രോഗ്രാമുകളും ഉണ്ട്. പ്രണയിച്ചു വിവാഹം കഴിച്ച ദേവി ചന്ദനയും ഭര്‍ത്താവ് കിഷോറും തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ 21ാം വര്‍ഷത്തിലാണ് ഇപ്പോഴുള്ളത്. ഇണക്കങ്ങളും പിണക്കങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ ജീവിതം തികച്ചും സ്വകാര്യമായി സൂക്ഷിക്കുന്ന ഇരുവരും ദാമ്പത്യ ജീവിതം അത്രമേല്‍ പവിത്രമായാണ് മുന്നോട്ടു കൊണ്ടു പോകുന്നത്. 

പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന ഇവര്‍ക്കിടയിലേക്ക് ഇപ്പോഴിതാ, ഒരു സന്തോഷ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ദേവി ചന്ദനയുടെ കഠിനാധ്വാനത്തിനും പരിശ്രമങ്ങള്‍ക്കും ദൈവം നല്‍കിയ അനുഗ്രഹം തന്നെയായി മാത്രമേ ഈ നേട്ടത്തെ കാണാന്‍ കഴിയൂ. നടി തന്നെയാണ് ആ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

പ്രസാര്‍ ഭാരതിയുടെ ബി ഹൈ ഗ്രേഡ് ഇന്‍ ഭരതനാട്യം ലഭിച്ചിരിക്കുകയാണ് ദേവി ചന്ദനയ്ക്ക്. നാലു ഗ്രേഡുകളാണ് പ്രസാര്‍ ഭാരതി ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കുന്നത്. ബി ഗ്രേഡ്, ബി ഹൈ ഗ്രേഡ്, എ ഗ്രേഡ്, ടോപ്പ് ഗ്രേഡ് എന്നിങ്ങനെയാണത്. ഇതില്‍ രണ്ടാമത്തെ ഗ്രേഡാണ് ദേവി ചന്ദനയ്ക്ക് ലഭിച്ചിരിക്കുന്നത്. മുന്നോട്ടുള്ള കലാജീവിതത്തിന് കൂടുതല്‍ കരുത്തു പകരുന്ന നേട്ടമാണ് ഇത്. മാത്രമല്ല, ഈ റാങ്ക് ലഭിക്കുന്നത് ഒരു കലാകാരനെ സംബന്ധിച്ച് വലിയൊരു അംഗീകാരവുമാണ്. ഈ റാങ്ക് ലഭിക്കുന്നതു കൊണ്ടുള്ള ആദ്യത്തെ നേട്ടം ഉയര്‍ന്ന പ്രതിഫലമാണ്. ദൂരദര്‍ശനിലെ പ്രകടനങ്ങള്‍ക്ക് കൂടിയ തുകയായിരിക്കും ഇനി പ്രതിഫലമായി ലഭിക്കുക.രണ്ടാമത്തേത് ദൂരദര്‍ശന്‍ വഴിയുള്ള ദേശീയ-പ്രാദേശിക പരിപാടികളില്‍ മുന്‍ഗണന ലഭിക്കും. മൂന്നാമത്തേത് ദേശീയ തലത്തിലുള്ള അംഗീകാരമാണ്.

പ്രശസ്തരായ നര്‍ത്തകരും വിദഗ്ധരും അടങ്ങുന്ന സെന്‍ട്രല്‍ ഡാന്‍സ് ഓഡിഷന്‍ ബോര്‍ഡിന്റെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ഈ പദവി നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഈ ടാഗ് ദേവിചന്ദനയുടെ കഴിവിനുള്ള തെളിവാണ്. ഇത് ക്ലാസിക്കല്‍ ഡാന്‍സ് രംഗത്ത് പ്രത്യേക പദവിയും ബഹുമാനവും നല്‍കും. അടുത്ത ഗ്രേഡുകളിലേക്ക് ഉയരണമെങ്കില്‍ 'ബി ഹൈ' ഗ്രേഡ് നേടിയിരിക്കണം. മാത്രമല്ല, വിദേശ നൃത്തപര്യടനങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കുമ്പോള്‍ പ്രസാര്‍ ഭാരതിയുടെ ഈ ഗ്രേഡിംഗ് വലിയൊരു യോഗ്യതയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. 

കൂടാതെ, സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നവരോ അധ്യാപകരോ ആയ നര്‍ത്തകര്‍ക്ക്, ഈ കേന്ദ്ര സര്‍ക്കാര്‍ റാങ്കിംഗ് അവരുടെ സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. ചുരുക്കത്തില്‍ നൃത്തത്തില്‍ റാങ്കോടെ തന്നെ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും എല്ലാം എടുത്ത ദേവി ചന്ദനയുടെ കലാ ജീവിതത്തില്‍ ഇതും ഒരു അനുഗ്രഹീത നേട്ടം തന്നെയാണ്.


 

Read more topics: # ദേവി ചന്ദന
devi chandana share happiness in dance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES