Latest News

 നല്ല ടേസ്റ്റി കുമ്പിളപ്പം തയ്യാറാക്കാം....!

Malayalilife
 നല്ല ടേസ്റ്റി കുമ്പിളപ്പം തയ്യാറാക്കാം....!

വഴനയിലയില്‍ കുമ്പിള്‍ ഉണ്ടാക്കി അതില്‍ ചേരുവ നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിളപ്പം. ചിലയിടങ്ങളില്‍ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴനയിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ പ്രത്യേകത. മറ്റ് അപ്പങ്ങളില്‍ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലൊന്നാണിത്.

ആവശ്യമുള്ള സാധനങ്ങള്‍

*വഴനയില
*ചക്കപ്പഴം
*അരിപ്പൊടി
*തേങ്ങ ചിരകിയത്
*ജീരകം
*ഏലക്കായ

തയ്യാറാക്കുന്ന വിധം

ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരപ്പാവില്‍ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , അല്പം ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കപ്പഴവും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വഴനയില കുമ്പിള്‍ ആകൃതിയില്‍ കോട്ടിയതിലേയ്ക്ക് ഈ കൂട്ട് നിറയ്ക്കുക. അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാമെങ്കിലും ഏറ്റവും സ്വാഭാവികമായ രുചി പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുന്നതിനാണ്.

Read more topics: # food,# kumbilappam,# recipe
food,kumbilappam,recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES