Latest News

സിനിമാ പരിപാടി വിടാന്‍ ഞാന്‍ പറഞ്ഞു, മമിത കരയാന്‍ ആയി'; ഓഡിഷന്‍ വേളയിലെ രസകരമായ സംഭവം വെളിപ്പെടുത്തി ഗിരീഷ് എ.ഡി

Malayalilife
 സിനിമാ പരിപാടി വിടാന്‍ ഞാന്‍ പറഞ്ഞു, മമിത കരയാന്‍ ആയി'; ഓഡിഷന്‍ വേളയിലെ രസകരമായ സംഭവം വെളിപ്പെടുത്തി ഗിരീഷ് എ.ഡി

നിവിന്‍ പോളി, മമിത ബൈജു, സംവിധായകന്‍ ഗിരീഷ് എ.ഡി. കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' റിലീസിനൊരുങ്ങുകയാണ്. ആഗസ്റ്റ് 21-നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയില്‍, 'സൂപ്പര്‍ ശരണ്യ' സിനിമയുടെ ഓഡിഷന്‍ സമയത്ത് മമിത ബൈജുവുമായി ബന്ധപ്പെട്ട രസകരമായ ഒരു പഴയ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

'സൂപ്പര്‍ ശരണ്യയുടെ ഓഡിഷന്‍ നടക്കുന്ന സമയത്ത് ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍, മമിത അത് വേറെ എന്തോ ആയി തെറ്റിദ്ധരിച്ച് കരയാനെല്ലാം ആയി. 'ഒരു സിനിമാ പരിപാടി വിട്' എന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. അതായത്, സിനിമകളില്‍ സാധാരണയായി കാണുന്ന രീതിയിലുള്ള അഭിനയ ശൈലി വിടാനാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ സിനിമയെന്ന പരിപാടിയേ പൂര്‍ണ്ണമായി വിട്ടുപോകാനാണ് ഞാന്‍ പറഞ്ഞതെന്നാണ് മമിത അന്ന് തെറ്റായി ധരിച്ചത്'- ഗിരീഷ് എ.ഡി. ചിരിയോടെ ഓര്‍ക്കുന്നു. 

'സൂപ്പര്‍ ശരണ്യയില്‍ നിന്നും പിന്നീട് 'പ്രേമലു'വിലേക്കെത്തിയപ്പോള്‍ മമിതയുടെ അഭിനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. ഇപ്പോള്‍ ഈ 'ബെത്ലഹേമിലേക്ക്' എത്തിയപ്പോള്‍ അതിനെക്കാളൊക്കെ അടിപൊളിയായ പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്'- ഗിരീഷ് കൂട്ടിച്ചേര്‍ത്തു. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നയാളാണ് ഗിരീഷ് എ.ഡി. മലയാളത്തിലെ പ്രമുഖ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
 

Read more topics: # മമിത ബൈജു
girish ad reveals mamitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES