Latest News

കാര്യങ്ങള്‍ ഓവര്‍ ഡു ചെയ്യലും പെര്‍ഫെക്ഷനും ഓവര്‍ തിങ്കിങ്ങുമെല്ലാം ഭാഗം; ചോദ്യങ്ങള്‍ ചോദിച്ചിരുന്ന ആളായതിനാല്‍ അതിന്റേതായ പ്രശ്‌നങ്ങളും  എഡിഎച്ച്ഡിയും ബോര്‍ഡര്‍ലൈന്‍ ഒസിഡിയുമുണ്ട്'; സമൂഹത്തില്‍ കുറച്ച് മിസ് ഫിറ്റ് ആകുന്ന പ്രശ്നമുണ്ട്; തുറന്നു പറഞ്ഞ് നീരജ് മാധവ്

Malayalilife
കാര്യങ്ങള്‍ ഓവര്‍ ഡു ചെയ്യലും പെര്‍ഫെക്ഷനും ഓവര്‍ തിങ്കിങ്ങുമെല്ലാം ഭാഗം; ചോദ്യങ്ങള്‍ ചോദിച്ചിരുന്ന ആളായതിനാല്‍ അതിന്റേതായ പ്രശ്‌നങ്ങളും  എഡിഎച്ച്ഡിയും ബോര്‍ഡര്‍ലൈന്‍ ഒസിഡിയുമുണ്ട്'; സമൂഹത്തില്‍ കുറച്ച് മിസ് ഫിറ്റ് ആകുന്ന പ്രശ്നമുണ്ട്; തുറന്നു പറഞ്ഞ് നീരജ് മാധവ്

2013-ല്‍ പുറത്തിറങ്ങിയ ബഡ്ഡി  എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് നീരജ് മാധവ്. പിന്നീട് ജിത്തു ജോസഫ് ചിത്രങ്ങളായ മെമ്മറീസ്, ദൃശ്യം എന്നിവയുടെ ഭാഗമാവുകയും ചെയ്തു. തുടര്‍ന്ന് പൈപ്പിന്‍ ചോട്ടിലെ പ്രണയം, കുഞ്ഞിരാമായണം, മധുരനാരങ്ങ, അടി കപ്യാരെ കൂട്ടമണി, ലാവകുശ എന്നീ സിനിമകളിലെ വേഷങ്ങളിലൂം ശ്രദ്ധനേടി. ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നീരജ് മാധവന്‍.

തനിക്ക് എഡിഎച്ച്ഡിയും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) ബോര്‍ഡര്‍ലൈന്‍ ഒസിഡിയും (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടെന്നാണ് നടന്‍ തുറന്നുപറയുന്നത്.അതിനാല്‍ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും തനിക്ക് ഒരു 'മിസ് ഫിറ്റ്' ആയി തോന്നാറുണ്ടെന്നും, എന്നാല്‍ ഭാര്യ ദീപ്തി തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു. 

നീരജ് മാധവ് എന്ന വ്യക്തി എന്താണെന്ന ചോദ്യത്തിന് ദീപ്തി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'അതൊരു ട്രൂ ആര്‍ട്ടിസ്റ്റാണ്. വളരെ കോംപ്ലിക്കേറ്റഡ് ആയ മനുഷ്യനാണ്. ഒരുപാട് കഴിവും ഒപ്പം വൈകാരികതയുമുള്ള ആളാണ് അദ്ദേഹം.'

ഇതിനു പിന്നാലെയാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നീരജ് മനസ്സ് തുറന്നത്. 'ഓണ്‍ലൈന്‍ ടെസ്റ്റില്‍ എനിക്ക് എഡിഎച്ച്ഡി ഡയഗ്‌നോസ് ചെയ്തിരുന്നു. അതൊന്ന് ഫിസിക്കലായിക്കൂടി പരിശോധിക്കണമെന്നുണ്ട്. കൂടാതെ ബോര്‍ഡര്‍ലൈന്‍ ഒസിഡി ഉണ്ടെന്നും എനിക്ക് മനസ്സിലായിരുന്നു. ബോര്‍ഡര്‍ലൈന്‍ ഒസിഡി ഉണ്ടെന്ന് എനിക്ക് മനസിലായിരുന്നു. വൃത്തിയാക്കല്‍ ഒസിഡി അല്ല. കാര്യങ്ങള്‍ ഓവര്‍ ഡു ചെയ്യലും പെര്‍ഫെക്ഷനും ഓവര്‍ തിങ്കിങ്ങുമെല്ലാം. ഇതെല്ലാം ഒരു ആര്‍ട്ടിസ്റ്റിന്റെ കൂടെ വരുന്നതാണ്.' - നീരജ് പറഞ്ഞു.

'അങ്ങനെയൊക്കെയുള്ള ഒരാള്‍ സമൂഹത്തില്‍ ഇടപെട്ട് ജീവിക്കുമ്പോള്‍ ചെറിയ രീതിയില്‍ മിസ് ഫിറ്റ് ആകുന്ന പ്രശ്‌നമുണ്ട്. ആള്‍ക്കാര്‍ക്ക് ഇതൊക്കെ അറിയണമെന്നില്ലല്ലോ. ജീവിതം ഒരിക്കലും എളുപ്പമല്ല. പക്ഷെ എനിക്ക് ഈ വെല്ലുവിളികള്‍ ഒക്കെ ഏറെ ഇഷ്ടമാണ്. ഇത്തരം വെല്ലുവിളികളെ മറികടക്കുക എന്നത് എനിക്കൊരു ഹരമാണ്' - താരം കൂട്ടിച്ചേര്‍ത്തു. 

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെല്ലാം അറിയാന്‍ ശ്രമിക്കുന്നത് കൊണ്ടുതന്നെ, ജെന്‍ സി എന്നും മില്ലെനിയല്‍ എന്നുമുള്ള വേര്‍തിരിവുകള്‍ തനിക്ക് തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടന്‍. ഞാന്‍ എന്നെത്തന്നെ അപ്ഡേറ്റ് ചെയ്തുവെക്കാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് ജെന്‍ സി, മില്ലെനിയല്‍ എന്നീ വേര്‍തിരിവുകളൊന്നും എനിക്ക് തോന്നിയിട്ടില്ല. മുന്‍കാലങ്ങളിലെ ചെറുപ്പക്കാരും അവരുടെ കാലത്ത് വിപ്ലവങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, അതില്‍ പലതും വിജയിച്ചിട്ടുമുണ്ട്. നാളെ ജെന്‍ സി കഴിഞ്ഞുള്ള തലമുറയും ഇതുപോലെ തന്നെ ചെയ്യും. പക്ഷേ ഇതില്‍ എടുത്തുപറയേണ്ടത്, ആളുകള്‍ ഇന്ന് സിസ്റ്റത്തെ ചോദ്യം ചെയ്യാന്‍ മടിക്കുന്നില്ല എന്നതാണ്.

താന്‍ സിനിമയിലേക്ക് കടന്നുവന്ന സമയത്ത് ഇന്‍ഡസ്ട്രിയിലെ ചില കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും നീരജ് പറയുന്നു. എന്നാല്‍ ഇന്നത്തെ തലമുറയില്‍പ്പെട്ടവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പത്തു കൊല്ലം മുന്‍പ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ ഇതിനകത്തുള്ള പല കാര്യങ്ങളും ചോദ്യം ചെയ്യുമ്പോള്‍ മിണ്ടാതിരുന്നാല്‍ മതിഎന്ന് പറഞ്ഞിട്ടുണ്ട്. അതില്‍നിന്നും മാറി, അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്നത്തെ തലമുറയില്‍പ്പെട്ടവര്‍ക്ക് പേടിയില്ല.

ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്ന ആളാണ്, അതിന്റേതായ പ്രശ്‌നങ്ങളും എനിക്കുണ്ടായിട്ടുണ്ട്. എന്റെ കരിയര്‍ എടുത്തുനോക്കിയാല്‍ അത് കുറച്ച് വ്യത്യസ്തമായിരുന്നു. ഒഴുക്കിനെതിരെ നീന്തിവന്ന ഒരാളാണ് ഞാന്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വവുമല്ല എന്റേത്. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്ന് ജെന്‍ സിക്ക് മടിയില്ല. അവരെ ആരെങ്കിലും ചൂഷണം ചെയ്യുമോ എന്ന പേടിയും അവര്‍ക്കില്ല, നീരജ് മാധവന്‍ പറഞ്ഞു.

അല്‍ത്താഫ് സലീമും പ്രധാന വേഷത്തിലെത്തിയ 'പ്ലൂട്ടോ' ആണ് നീരജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൂടാതെ 'ദി ഫാമിലി മാന്‍', 'ഫീല്‍സ് ലൈക്ക് ഇഷ്ഖ്', 'ഷോ ടൈം', 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' തുടങ്ങിയ പ്രശസ്തമായ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

neeraj madhav about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES