Latest News

തന്റെ നില്‍പ്പു കണ്ടാല്‍ എല്‍.കെ.ജിയില്‍ വെച്ച് ടീച്ചര്‍ മിഠായി തന്നപ്പോള്‍ ഇളിച്ചു കാണിക്കുന്ന ടിന്റുമാനെപ്പോലെ; ചില കൂടിക്കാഴ്ചകള്‍ ഒരു സ്വപ്നം പോലെ; എക്‌സ്പ്രഷന്‍ മാത്രം കോമഡിയായിപ്പോയി'; ഷമ്മി കപൂറിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍

Malayalilife
 തന്റെ നില്‍പ്പു കണ്ടാല്‍ എല്‍.കെ.ജിയില്‍ വെച്ച് ടീച്ചര്‍ മിഠായി തന്നപ്പോള്‍ ഇളിച്ചു കാണിക്കുന്ന ടിന്റുമാനെപ്പോലെ; ചില കൂടിക്കാഴ്ചകള്‍ ഒരു സ്വപ്നം പോലെ; എക്‌സ്പ്രഷന്‍ മാത്രം കോമഡിയായിപ്പോയി'; ഷമ്മി കപൂറിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍

ഷമ്മി കപൂറിനൊപ്പമുള്ള അപൂര്‍വ്വ നിമിഷത്തിന്റെ ചിത്രവും രസകരമായ ഓര്‍മ്മകളും പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്റെ കുറിപ്പ്. തന്റെ  സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഈ മനോഹര നിമിഷം ആരാധകരുമായി പങ്കുവെച്ചത്.

ചിത്രത്തിലെ തന്റെ നില്‍പ്പു കണ്ടാല്‍ എല്‍.കെ.ജിയില്‍ വെച്ച് ടീച്ചര്‍ മിഠായി തന്നപ്പോള്‍ ഇളിച്ചു കാണിക്കുന്ന ടിന്റുമാനെപ്പോലെയുണ്ടെന്നാണ് ഷമ്മി തിലകന്‍ തമാശരൂപേണ കുറിക്കുന്നത്. ആ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി, ആരും അറിയാതെ അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചു ചിരിച്ചുപോയതാണെന്നും അദ്ദേഹം ഓര്‍ക്കുന്നു.

'കുത്തിപ്പൊക്കല്‍'ചില കൂടിക്കാഴ്ചകള്‍ ഒരു സ്വപ്നം പോലെയാണ്...പക്ഷെ എക്‌സ്പ്രഷന്‍ മാത്രം അല്പം കോമഡിയായിപ്പോയി!കാലഘട്ടങ്ങളെ ത്രസിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ സ്വന്തം പ്രണയനായകന്‍ ഷമ്മി കപൂറിന്റെ കരം ഗ്രഹിച്ച അപൂര്‍വ്വ നിമിഷം.

എന്റെ നില്‍പ്പും ചിരിയും കണ്ടാല്‍ തോന്നും എല്‍.കെ.ജിയില്‍ വെച്ച് ടീച്ചര്‍ മിഠായി തന്നപ്പോള്‍ ഇളിച്ചു കാണിക്കുന്ന ടിന്റുമോനാണെന്ന്!
ആ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി ആരും അറിയാതെ ആ കയ്യില്‍ പിടിച്ചങ്ങ് ചിരിച്ചുപോയതാണ്.അദ്ദേഹം ആലോചിച്ചിണ്ടാവും: 'ഇവനാരപ്പാ കയ്യിലൊരു പേപ്പറും ചുരുട്ടിപ്പിടിച്ച് എന്നെ ഇങ്ങനെ നോക്കി ഇളിക്കുന്നത്?!' എന്ന്!

ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മള്‍ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളില്‍ ചിരിയുണര്‍ത്തുന്ന തെളിവ്..!
ഇന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ ലെജന്‍ഡ് ശ്രീ ഷമ്മി കപൂര്‍ സാറിന്റെ കൈ പിടിച്ചപ്പോള്‍ ഉള്ളില്‍ മുഴങ്ങിയത് ഒരൊറ്റ കാര്യമാണ്- 'Yahoo... ചാഹേ കോയി മുഝേ ജംഗ്ലി കഹേ...!'

എന്റെ ചിരി കണ്ടിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? കമന്റ് ബോക്‌സ് തുറന്നിട്ടിരിക്കുന്നു...നിങ്ങളുടെ 'ക്രൂരമായ' നിരീക്ഷണങ്ങള്‍ അറിയിക്കാം 'എന്നായിരുന്ന ഷമ്മി തിലകന്‍ കുറിച്ചത്.


 

shammi thilakan with shammi kapoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES