മിനിസ്‌ക്രീന്‍ താരം മാന്‍വി സുരേന്ദ്രന്റെ വിവാഹനിശ്ചയം കഴിഞ്ഞു. 'എന്റെ സ്‌പെഷ്യല്‍ വണ്ണിനെ കണ്ടെത്തി' എന്ന കുറിപ്പിനൊപ്പം പ്രതിശ്രുതവരനൊപ്പമുള്ള ചിത്രങ്ങള്‍ താരം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.പ്രതിശ്രുതവരനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം താരം നല്‍കിയ കുറിപ്പും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
''എന്റെ സ്‌പെഷ്യല്‍ വണ്ണിനെ കണ്ടെത്തി, ഇനി അത് ഔദ്യോഗികമായി. ഓരോ ഹൃദയമിടിപ്പിനും അര്‍ഥം നല്‍കുന്ന ഒരു പ്രണയകഥ. സന്തോഷത്തോടെ വിവാഹനിശ്ചയം കഴിഞ്ഞു,'' എന്നാണ് മാന്‍വി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
എന്‍ഗേജ്മെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ താരം പങ്കുവച്ചിട്ടില്ല. എന്നാല്‍ പ്രതിശ്രുതവരനൊപ്പമുള്ള ചിത്രങ്ങളിലൂടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മാന്‍വി. തന്റെ ബ്രൈഡല്‍ ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാന്‍വി പങ്കുവച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയ്ക്ക് വരനെ പരിചയപ്പെടുത്തുന്ന വീഡിയോയും എത്തി. പ്രൊപ്പോസല്‍ വീഡിയോയും മാന്‍വി പങ്കുവച്ചിട്ടുണ്ട്. താനാണ് 'വില്‍ യൂ മാരീ മീ?' എന്നു ചോദിച്ച് പ്രൊപ്പോസ് ചെയ്തതെന്നും തന്റെ വലിയൊരു ആഗ്രഹമായിരുന്നു അതെന്നുമാണ് മാന്‍വി വീഡിയോയില്‍ പറയുന്നു
കുറേ നാളത്തെ ഗ്യാപ്പിനുശേഷം ചാനലില്‍ ഞാന്‍ വന്നിരിക്കുന്നത് എന്റെ കല്യാണത്തിന്റെ വിശേഷങ്ങളുമായിട്ടാണ്. കല്യാണ വിശേഷത്തിലെ ആദ്യ സംഭവം പ്രപ്പോസലാണ്. ഇന്ന് ഞാന്‍ ആളെ പ്രപ്പോസ് ചെയ്യാന്‍ പോവുകയാണ്. എങ്ങനെയാകും റിയാക്ട് ചെയ്യുകയെന്ന് എനിക്ക് അറിയില്ല. ഞാന്‍ അങ്ങനെ സര്‍പ്രൈസ് ചെയ്യാത്ത ആളായതുകൊണ്ട് അവന്‍ എങ്ങനെ എടുക്കുമെന്നും എനിക്ക് അറിയില്ല.
ഫോട്ടോഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് ഞാന്‍ അവനെ ഇവിടേയ്ക്ക് വിളിച്ചിരിക്കുന്നത്. എങ്ങനെയാകും അവന്റെ റിയാക്ഷന്‍, സര്‍പ്രൈസാകുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. എന്താകുമെന്ന് നോക്കാം എന്ന് പറഞ്ഞാണ് മാന്‍വി വീഡിയോ ആരംഭിച്ചത്. ഒരു റിസോര്‍ട്ടിലായിരുന്നു പരിപാടി നടന്നത്. ബൊക്കെ നല്‍കി വരന്‍ എന്‍ജെയെ മാന്‍വി സ്വീകരിച്ചു
ലൈഫില്‍ ആദ്യമായി സര്‍പ്രൈസ് തരികയാണ്. റിയാക്ഷന്‍ ഇട്ടോളൂ എന്ന് സരസമായി മാന്‍വി വരനോട് പറയുന്നതും കേള്‍ക്കാം. ഞാന്‍ സര്‍പ്രൈസായി. ഇങ്ങനെ നീ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് വരന്‍ പ്രപ്പോസിങിനായി ഒരുക്കിയ വേദിയും മറ്റും കണ്ട് പറഞ്ഞത്. ഞാന്‍ പ്രപ്പോസ് ചെയ്‌തോട്ടെ എന്റെ കൊച്ചിനെ എന്ന് പറഞ്ഞ് പാശ്ചാത്യരീതിയില്‍ കയ്യില്‍ കരുതിയ മോതിരവുമായി മാന്‍വി വരന് മുന്നില്‍ മുട്ടുകുത്തി.
ചോദിക്കേണ്ട താമസം എന്‍ജെയുടെ സമ്മതം എത്തി. അവളുടെ മാരേജ് ഫങ്ഷനില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തതില്‍ ആദ്യത്തെ ചടങ്ങാണ് ഇവിടെ നടന്നത്. ഇവര്‍ തമ്മില്‍ പ്രോപ്പറായി ഒരു പ്രപ്പോസിങ് ഒന്നും നടന്നിട്ടില്ല മാന്‍വിയുടെ ചേച്ചി പറഞ്ഞു. ഞങ്ങളുടെ റിലേഷന്‍ഷിപ്പിനെ പറ്റി ഞാന്‍ ആദ്യം പറഞ്ഞത് ചിന്നൂസിന്റെ (സഹോദരി) അടുത്താണ്. ഒരു ഡിസംബറിലാണ് ഞാന്‍ പറഞ്ഞത്. അത് കേട്ടതും ചിന്നൂസ് അട്ടഹസിക്കുകയാണ് ചെയ്തത്.
റിയാലിറ്റി അവള്‍ക്ക് അം?ഗീകരിക്കാന്‍ കഴിയുന്നില്ലായിരുന്നു മാന്‍വി പറഞ്ഞു. 2016 മുതല്‍ ഇവര്‍ പ്രണയത്തിലാണ്. 2017ല്‍ ആയിരുന്നു എന്റെ കല്യാണം. ആ കല്യാണത്തിന് മാന്‍വിയുടെ എന്‍ജെ വന്നിരുന്നു. എന്റെ കല്യാണത്തിന് ഇവന്‍ വന്നിരുന്നുവെന്ന് പിന്നീടാണ് മാന്‍വി എന്നോട് പറയുന്നത്. അച്ഛനും അമ്മയും പോലും പിന്നീടാണ് അറിഞ്ഞത്.
ഞാനും മാന്‍വിയും തമ്മില്‍ എട്ട് വയസിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇവള്‍ ഇപ്പോഴും കുഞ്ഞാണ്. അതുകൊണ്ട് തന്നെ ഇവള്‍ പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അം?ഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഞാന്‍ പയ്യനോട് സംസാരിക്കട്ടെയെന്നും അവന്‍ നിനക്ക് പറ്റിയ ആളാണെന്ന് എനിക്ക് തോന്നുകയാണെങ്കില്‍ ഞാന്‍ അപ്രൂവ് ചെയ്യാം അല്ലെങ്കില്‍ വിട്ടേക്കണം എന്ന് പറഞ്ഞു. പിന്നീട് ഞാന്‍ എന്‍ജെയോട് സംസാരിച്ചു.
അനിയന്‍ വൈബും ബോണ്ടും കിട്ടി. ലൈഫ് സെറ്റിലായിട്ട് വിവാഹത്തെ കുറിച്ച് ചിന്തിക്കാമെന്ന് ഞാന്‍ പറഞ്ഞു സ?ഹോദരി പറഞ്ഞു. ശേഷം മാന്‍വി പ്രണയകഥ വെളിപ്പെടുത്തി. ഞങ്ങള്‍ ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്. 2016ല്‍ തുടങ്ങിയ പ്രണയമാണ്. അവിടെ വെച്ച് തുടങ്ങിയ തുടക്കം ഇപ്പോള്‍ 2026ല്‍ വിവാഹത്തില്‍ എത്തി നില്‍ക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഫ്രണ്ട്‌ലി വൈബാണ്. എന്തും പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും. എടാ പോടാ ബന്ധമാണെന്നും മാന്‍വി പറഞ്ഞു.
മലയാള ടെലിവിഷന്‍ രംഗത്ത് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മാന്‍വി സുരേന്ദ്രന്‍. 'ചേച്ചിയമ്മ' എന്ന സീരിയലിലൂടെയാണ് മാന്‍വി അഭിനയരംഗത്തേക്ക് എത്തുന്നത്. സംവിധായകന്‍ എ. എം. നസീറാണ് താരത്തെ മിനിസ്‌ക്രീനിലേക്ക് കൊണ്ടുവന്നത്.
'സീത', 'സുമംഗലീ ഭവ', 'തേനും വയമ്പും' തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ മാന്‍വി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്ത 'സീത'യിലെ കുസൃതിയായ അനിയത്തിക്കുട്ടിയുടെ കഥാപാത്രമാണ് താരത്തിന് കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്തത്.
പാലക്കാട് സ്വദേശിയായ മാന്‍വിയുടെ യഥാര്‍ഥ പേര് ശ്രുതി എന്നാണ്. രാമപുരം മാര്‍ അഗസ്തിനോസ് കോളേജിലെ വിദ്യാര്‍ഥിനി കൂടിയാണ് താരം. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയായ മാന്‍വി ടെലിവിഷന്‍ പരിപാടിയായ 'സ്റ്റാര്‍ മാജിക്'ലും സജീവ സാന്നിധ്യമാണ്.
മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മാന്‍വിയുടെ ജീവിതത്തിലെ പുതിയ സന്തോഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'എന്റെ സ്‌പെഷ്യല്‍ വണ്‍' ജീവിതത്തിലേക്ക് എത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവച്ചതോടെ താരത്തിന് ആശംസകളുമായി എത്തുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും.