Latest News

ഞാന്‍ എപ്പോഴുംകൂടെയുണ്ടാകും; ഇപ്പോള്‍ ചെയ്യുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങള്‍ ഒരുപക്ഷേ നഇപ്പോള്‍ മനസ്സിലായെന്നു വരില്ല; എന്നാല്‍ ഒരു ദിവസം നിനക്കെല്ലാം മനസ്സിലാകും; റിതപ്പന് പിറന്നാള്‍ ആശംസകളുമായി കിച്ചു; മകനെ വേടന്റെ പാട്ട് പാടിച്ച് രേണുവും

Malayalilife
ഞാന്‍ എപ്പോഴുംകൂടെയുണ്ടാകും; ഇപ്പോള്‍ ചെയ്യുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങള്‍ ഒരുപക്ഷേ നഇപ്പോള്‍ മനസ്സിലായെന്നു വരില്ല; എന്നാല്‍ ഒരു ദിവസം നിനക്കെല്ലാം മനസ്സിലാകും; റിതപ്പന് പിറന്നാള്‍ ആശംസകളുമായി കിച്ചു; മകനെ വേടന്റെ പാട്ട് പാടിച്ച് രേണുവും

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ് അന്തരിച്ച നടന്‍ കൊല്ലം സുധിയും കുടുംബവും.ഇപ്പോളിതാ കുടുംബത്തിലെ ഇളയമകന്‍ റിതപ്പന് ഇന്ന് പിറന്നാളാണ്. മൂത്ത മകന്‍ രാഹുല്‍ ദാസ് എന്ന കിച്ചു സഹോദരന്‍ റിതപ്പന് ജന്മദിനാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

'ജന്മദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട അനിയാ.. എനിക്ക് ഇപ്പോള്‍ നിന്റെ അടുത്തേക്ക് വരാന്‍ പറ്റിയ സാഹചര്യത്തിലല്ല ഉള്ളത് എന്നറിയാം, എന്തുതന്നെയായാലും ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകും. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങള്‍ ഒരുപക്ഷേ നിനക്ക് ഇപ്പോള്‍ മനസ്സിലായെന്നു വരില്ല, എന്നാല്‍ ഒരു ദിവസം നിനക്കെല്ലാം മനസ്സിലാകും. അതുവരെ നീ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് മാത്രം അറിയുക. നമ്മള്‍ എത്ര അകലെയാണെങ്കിലും അല്ലെങ്കില്‍ നമുക്കിടയില്‍ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തില്‍ നിനക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ജന്മദിനാശംസകള്‍ റിതപ്പാ' എന്നായിരുന്നു കിച്ചു കുറിച്ചത്. റിഥപ്പനൊപ്പമുള്ള നിരവധി ചിത്രങ്ങളും കുറിപ്പിനൊപ്പം കിച്ചു പങ്കുവെച്ചിട്ടുണ്ട്.

സുധിയുടെയും സോഷ്യല്‍ മീഡിയ താരമായ രേണുവിന്റെയും മകനാണ് ഋതുല്‍ എന്ന റിഥപ്പന്‍. അടുത്തിടെയായിരുന്നു രേണുവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലാണ് രേണു ഇപ്പോള്‍. കാന്‍സര്‍ രോഗത്തിന്റെ വേദനകള്‍ക്കിടയിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്.റിതപ്പനെ വേടന്റെ പാട്ട് പാഠിച്ച് രേണുവും വീഡിയോ പങ്ക് വച്ചിട്ടുണ്ട്.


 

Read more topics: # റിതപ്പന്
rithul birthday wishes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES