Latest News

മുട്ടപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

Malayalilife
മുട്ടപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം


ചേരുവകള്‍:

1. പച്ചരി - 2 കപ്പ്  
2. പപ്പടം - 6 എണ്ണം 
3. മൈദ - 1/4 കപ്പ് 
4. അരിപ്പൊടി - 1 സ്പൂണ്‍  
5. ഉപ്പ് 
6. ബേക്കിങ് സോഡ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: 

ആദ്യം തന്നെ പച്ചരി ആറു മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. അരി അരക്കുന്ന സമയം പപ്പടം വെള്ളത്തിലിടണം. ഒപ്പം പപ്പടവും ചേര്‍ത്ത് വെള്ളം അധികമില്ലാതെ അരച്ചെടുക്കാം. ശേഷം ഒരു നുള്ള് ബേക്കിങ് സോഡയും മൈദയും അരിപ്പൊടിയും ചേര്‍ത്ത്  നന്നായി മിക്‌സ് ചെയ്തു വെക്കുക. ഈ മാവ് കുറഞ്ഞത് 6-7 മണിക്കൂര്‍ എങ്കിലും പുറത്ത് വെക്കണം. ഇനി ദോശ മാവിനേക്കാളും കട്ടിയില്‍ കലക്കി ചൂടായ എണ്ണയില്‍ ഒരോന്നായി വറുത്ത് കോരാം. ഇപ്പോള്‍ മുട്ടപ്പത്തിരി തയ്യാര്‍. ചായയോടൊപ്പം കഴിക്കാന്‍ ഉത്തമം.

Read more topics: # muttappathiri,# food
muttappathiri recipe evening snacks

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES