രാധ കള്ളക്കരച്ചില്‍ കരയുന്നു;ചെക്ക് ദുരുപയോഗം ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതം; ചെക്ക് നല്‍കിയതും അവള്‍: ആരോപണങ്ങള്‍ തള്ളി നടി അംബിക 

Malayalilife
 രാധ കള്ളക്കരച്ചില്‍ കരയുന്നു;ചെക്ക് ദുരുപയോഗം ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതം; ചെക്ക് നല്‍കിയതും അവള്‍: ആരോപണങ്ങള്‍ തള്ളി നടി അംബിക 

സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തര്‍ക്ക പരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അംബിക പറഞ്ഞു. 

വസ്തുതകള്‍ മറച്ചുവച്ച് രാധ കള്ളക്കരച്ചില്‍ കരയുകയാണെന്നും സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നല്‍കിയതെന്നും അംബിക പ്രതികരിച്ചു.മൂവര്‍ക്കുമായുള്ള ചെന്നൈയിലെ എആര്‍എസ് ഗാര്‍ഡന്‍സിന്റെ പേരില്‍ സ്വത്തുതര്‍ക്കമുണ്ടായിരുന്നെന്നും സ്വര്‍ണവും വട്ടിയൂര്‍ക്കാവിലുള്ള രണ്ട് സെന്റ് വസ്തുവും ചെന്നൈയിലുള്ള 47 സെന്റും വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തതിന് സഹോദരന്‍ മല്ലികാര്‍ജുന്റെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ രാധയ്‌ക്കെതിരെ കേസുണ്ടെന്നും അംബിക അറിയിച്ചു. 

വസ്തുതകള്‍ മറച്ചുവച്ച് രാധ കള്ളക്കരച്ചില്‍ കരയുകയാണെന്നും അംബിക വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. രാധയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.പഴയ ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടി രൂപ പിന്‍വലിച്ച് തട്ടിപ്പ് നടത്താന്‍ അംബിക ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. ചെക്ക് മടങ്ങിയതിന് രാധക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അംബിക പത്രക്കുറിപ്പില്‍ അറിയിച്ചു.
          
വീട്ടില്‍ ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്നാണ് അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെയുള്ള രാധയുടെ പരാതി. രാവിലെ ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണ് രാധ പരാതി നല്‍കിയത്. വല്‍സരവാക്കത്തെ വീട്ടില്‍ ഓഫിസ് ആവശ്യങ്ങള്‍ക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന പഴയ അഞ്ച് ചെക്കുകളാണ് തട്ടിയെടുത്തതെന്നും രാധ പരാതിയില്‍ പറയുന്നുണ്ട്.

ആര്‍ആര്‍ ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന് പേര് മാറ്റിയത് അറിയാതെ എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന പേരിലെ പഴയ ചെക്കുകളാണ് തട്ടിയെടുത്തതെന്നും ഈ ചെക്കുകള്‍ ഉപയോഗിച്ച് അംബികയും മല്ലികാര്‍ജുനും ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും രാധ പറയുന്നു. ബാങ്കില്‍നിന്ന് അറിയിച്ചപ്പോഴാണ് പണം തട്ടാന്‍ ശ്രമിച്ച വിവരം താന്‍ മനസിലാക്കിയതെന്നും രാധ പറഞ്ഞു.എന്നാല്‍ സ്വത്ത് തര്‍ക്ക കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹോദരി രാധയാണ് തനിക്ക് ചെക്കുകള്‍ തന്നതെന്നാണ് അംബിക പറയുന്നത്. 

ചെന്നൈയിലെ എ.ആര്‍.സ്ട്രീറ്റിലെ വീട്ടില്‍ രണ്ടുനിലകളിലായിട്ടാണ് സഹോദരങ്ങള്‍ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 5 ചെക്കുകള്‍ താന്‍ മുറിയില്‍ ഒപ്പിട്ടു വച്ചിരുന്നെന്ന് രാധയുടെ പരാതില്‍ പറയുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കും വ്യക്തിപരമായ കാരണങ്ങള്‍ മൂലവും കേരളം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താന്‍. ഇത്തരത്തില്‍ യാത്രയിലായിരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.
    
രാധയുടെ പരാതിയില്‍ പറയുന്നത്: 'എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോ' എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസിന്റെ ആവശ്യങ്ങള്‍ക്കായി സ്വകാര്യ ബാങ്കില്‍ കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നു. യൂട്ടിലിറ്റി ബില്ലുകള്‍, നികുതികള്‍, പൂന്തോട്ട പരിപാലനം തുടങ്ങിയ ചെലവുകള്‍ക്കായി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ താന്‍ മുറിയില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് 2025 ജനുവരിയില്‍ സ്റ്റുഡിയോയുടെ പേര് 'ആര്‍ആര്‍ ഗാര്‍ഡന്‍സ്' എന്നാക്കി മാറ്റിയ ശേഷം ബാങ്കില്‍നിന്ന് പുതിയ ചെക്ക് ബുക്ക് വാങ്ങി. 

പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ബാങ്കില്‍നിന്ന് ഒരു ഇമെയില്‍ ലഭിച്ചു. പഴയ ചെക്ക് ബുക്കിലെ അഞ്ചു ചെക്കുകള്‍ അംബികയുടെ പേരില്‍ പണമാക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു മെയില്‍. ഉടന്‍ ബാങ്കുമായി ബന്ധപ്പെടുകയും ചെക്കുകള്‍ അംബികയ്ക്ക് നല്‍കിയിട്ടില്ലെന്നും ചെക്കുകളുടെ പണമിടപാട് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.             

Read more topics: # അംബിക
actress ambika cheque fraud

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES