വ്യക്തിജീവിതത്തിലെ സംഭവങ്ങളോട് പരോക്ഷമായി പ്രതികരിക്കുന്ന തരത്തില്‍ നടനും ഇന്‍ഫ്‌ലുവന്‍സറുമായ അഖില്‍ എന്‍.ആര്‍.ഡി പങ്കുവച്ച പുതിയ റീല്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ ഒരു ഇരുണ്ട കുഴിയോട് ഉപമിച്ച അഖില്‍, അവിടെനിന്ന് എത്ര തവണ വീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ടുപോകണമെന്നാണ് പറയുന്നത്.ഒരിക്കല്‍ പ്രശ്‌നങ്ങളില്‍ നിന്നു പുറത്തു കടക്കാന്‍ പറ്റിയാല്‍ പിന്നീട് ഈ ലോകത്തിലൊന്നിനും നിങ്ങളെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് വിഡിയോയില്‍ അഖില്‍ പറയുന്നു.
ഈ പ്രശ്‌നങ്ങളൊക്കെ എങ്ങനെയാടാ നീ ഇത്ര സിംപിളായി ഹാന്‍ഡില്‍ ചെയ്യണേ?' എന്ന സുഹൃത്തിന്റെ ചോദ്യത്തിന് അഖില്‍ പറയുന്ന മറുപടിയാണ് റീലില്‍ ഉള്ളത്.ഒരു സുഹൃത്തിന്റെ ചോദ്യത്തോടെയാണ് റീല്‍ ആരംഭിക്കുന്നത്. കണ്ണാടിക്ക് മുന്നില്‍ ഒരുങ്ങുന്നതിനിടെ സുഹൃത്ത് അഖിലിനോട്, 'ഈ പ്രശ്‌നങ്ങളൊക്കെ എങ്ങനെയാടാ നീ ഇത്ര സിംപിളായി ഹാന്‍ഡില്‍ ചെയ്യണേ?' എന്ന് ചോദിക്കുന്നു. തുടര്‍ന്ന് അല്‍പനേരം നിശബ്ദനായി സുഹൃത്തിനെ നോക്കിയശേഷം അഖില്‍ മറുപടി പറയുന്നതായാണ് വിഡിയോ.
എടാ, നിനക്ക് നിന്റെ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായ നിമിഷം ഉണ്ടായിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒരു വട്ടമെങ്കിലും അതൊന്ന് അനുഭവിക്കണം. നമ്മള്‍ നേരെ വീഴാന്‍ വേണ്ടി പോകുന്നത് ഒരു വലിയ കുഴിയിലേക്ക് ആയിരിക്കും. ചുറ്റും ഇരുട്ട് നിറഞ്ഞൊരു കുഴി. ആ കുഴിക്ക് പുറത്തു നിന്ന് ഒരുപാട് ആള്‍ക്കാര്‍ നമ്മളോടു സംസാരിക്കാന്‍ ശ്രമിക്കും. പക്ഷേ, നമുക്കൊന്നും കേള്‍ക്കാന്‍ പറ്റില്ല. നമുക്ക് അവരോടൊന്നും സംസാരിക്കാനും പറ്റില്ല. നമ്മള്‍ ഏതൊരു നിമിഷത്തിലാണോ തോറ്റുപോയി എന്നു വിചാരിക്കുന്നത് അപ്പോള്‍ എവിടെന്നോ ഒരു സൂര്യപ്രകാശം കിട്ടും. അവിടുന്ന് എണീക്കണം. നടക്കണം. വീഴും, വീണ്ടും നടക്കണം! നടന്ന് നടന്ന് നടന്ന് അവസാനം നമ്മള്‍ ആ കുഴീന്ന് പുറത്തു വരും. ഒരിക്കല്‍ പുറത്തെത്തിക്കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ ഒന്നിനും നിങ്ങളെ തോല്‍പിക്കാന്‍ ആകില്ല. അതാണ് ജീവിതം' എന്നാണ് അഖില്‍ പറയുന്നത്.
അഖിലിന്റെ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇത് വെറുമൊരു റീല്‍ അല്ലെന്നും അഖിലിന്റെ ജീവിതാനുഭവങ്ങളില്‍നിന്നുള്ള വാക്കുകളാണെന്നും ചിലര്‍ കമന്റ് ചെയ്തു. ഹൃദയത്തില്‍നിന്നാണ് അഖില്‍ സംസാരിക്കുന്നതെന്നും സ്വന്തം ജീവിതത്തിലൂടെ അതിജീവനത്തിന്റെ സന്ദേശം നല്‍കുകയാണെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ അഖിലിന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ട വിവരങ്ങളും ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ വിഡിയോയും ശ്രദ്ധ നേടുന്നത്. എന്നാല്‍ പുതിയ റീലില്‍ വ്യക്തിജീവിതത്തിലെ ഏതെങ്കിലും സംഭവത്തെക്കുറിച്ച് അഖില്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ല. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പൊതുവായി സംസാരിക്കുന്നത്.