Latest News

രുചികരമായ തക്കാളി സോസ് തയ്യാറാക്കാം

Malayalilife
 രുചികരമായ തക്കാളി സോസ് തയ്യാറാക്കാം

പുറത്തു നിന്നും വാങ്ങുന്നതിനെക്കാള്‍ രുചികരവും ആരോഗ്യപ്രദവുമായ ടൊമാറ്റോ സോസ് വീട്ടില്‍ ഉണ്ടാക്കാം. 

ആവശ്യമുളള സാധനങ്ങള്‍

തക്കാളി -1 കിലോ
വിനാഗിരി -1/3 കപ്പ്
പഞ്ചസാര -1/2 കപ്പ്
പച്ചമുളക് -4( വറ്റല്‍മുളക് -4 )
ഉപ്പ് -പാകത്തിനു
ഏലക്കാ -4
ഗ്രാമ്പൂ-5
കറുവപട്ട -1 മീഡിയം കഷണം
പെരുംജീരകം -1/2 റ്റീസ്പൂണ്‍
ജീരകം -1/2 റ്റീസ്പൂണ്‍
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂണ്‍
സവാള -1


Step 1
തക്കാളി നന്നായി കഴുകി വൃത്തിയാക്കുക

Step 2
ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക

Step 3
നന്നായി തിളച്ച് തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വക്കുക.

Step 4
ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക.

Step 5
ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റല്‍മുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.

Step 6
അടികട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക.ഉണ്ടാക്കി വച്ച കിഴി കൂടി അതില്‍ ഇട്ട് ഇളക്കി ചൂടാക്കുക.

Step 7
നന്നായി ചൂടായി കുറുകാന്‍ തുടങ്ങുമ്പോള്‍ വിനാഗിരി പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക

Step 8
ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ് ആ സത്ത് മുഴുവന്‍ ഇറങ്ങാന്‍ അനുവദിക്കുക.നന്നാായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം

Step 9
23 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ ദിവസം കേടു കൂടാതെ ഇരിക്കും.അപ്പൊ തക്കാളി സോസ് തയ്യാര്‍ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Read more topics: # Food,# Tomato Sauce,# home
How to make tomato sauce easily at home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES