Latest News

'ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു... ഇഷ്ടമായി വരുന്നുണ്ട്, ഈ രൂപം...മുടിയും അതുപോലെ...': തല മുണ്ഡനം ചെയ്ത് പുതിയ മേക്ക് ഓവര്‍ ചിത്രങ്ങളുമായി വിജി വെങ്കിടേഷ്

Malayalilife
 'ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു... ഇഷ്ടമായി വരുന്നുണ്ട്, ഈ രൂപം...മുടിയും അതുപോലെ...': തല മുണ്ഡനം ചെയ്ത് പുതിയ മേക്ക് ഓവര്‍ ചിത്രങ്ങളുമായി വിജി വെങ്കിടേഷ്

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വിജി വെങ്കിടേഷ്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തല മുണ്ഡനം ചെയ്ത ലുക്കാണ് വിജി വെങ്കിടേഷ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. കറുത്ത സാരിയും സ്ലീവ്‌ലെസ് ബ്ലൗസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് വിജി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

കറുത്ത സാരിയും സ്ലീവ്‌ലെസ് ബ്ലൗസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളില്‍ വിജി. 'ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു... ഇഷ്ടമായി വരുന്നുണ്ട്, ഈ രൂപം. മുടിയും അതുപോലെ' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിജി കുറിച്ചത്.

പാച്ചുവും അദ്ഭുതവിളക്കും, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ താരമാണ് വിജി വെങ്കിടേഷ്.

actress viji venkatesh look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES