ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ത്ഥിയും കണ്ടന്റ് ക്രിയേറ്ററുമായ രേണു സുധി ക്യാന്‍സര്‍ ചികിത്സയും അഞ്ചാമത്തെ കീമോതെറാപ്പിയും പൂര്‍ത്തിയാക്കിയ ശേഷമുള്ള തന്റെ ആരോഗ്യാവസ്ഥ പങ്കുവെച്ചുകൊണ്ട് വീഡിയോ പങ്ക് വച്ചിരിക്കുകയാണ്. ചേച്ചിക്കൊപ്പം ഇരുന്നാണ് രേണു ആശുപത്രി വിവരങ്ങള്‍ പങ്ക് വച്ചത്.
'ഇനി ഒരു തിരിച്ചു വരവ് ഇല്ലായെന്ന് തോന്നിയ ദിവസങ്ങള്‍ പ്രാത്ഥനയ്ക്കു നന്ദി' എന്ന വൈകാരികമായ വരികളും റെനു കുറിച്ചിട്ടുണ്ട്.അഞ്ചാമത്തെ കീമോതെറാപ്പിക്ക് ശേഷം പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതോടെ് ശാരീരിക ബുദ്ധിമുട്ടുകളും കാരണം ദിവസങ്ങളോളം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. പ്രാര്‍ത്ഥന ഒന്ന് കൊണ്ട് മാത്രമാണ് താന്‍ തിരിച്ച് വ്‌നതെന്നും അസ്ഥികൂടം പോലെയായ തന്നെ നിരവധി പേരാണ് സപ്പോര്‍ട്ടുമായി നിന്നതെന്നും രേണു പങ്ക് വച്ചു.
ചികിത്സാകാലയളവില്‍ തന്നെ സഹായിച്ച പല വ്യക്തികളെയും എടുത്തുപറയുന്നുണ്ട്. ലക്ഷ്മി ജയന്‍, ശാരിക, കരിഷ്മ, സ്മിത ചേച്ചി തുടങ്ങിയവര്‍ സാമ്പത്തികമായും മാനസികമായും തനിക്ക് വലിയ പിന്തുണ നല്‍കിയതായി അവര്‍ പറയുന്നു കൂടാതെ, ബിന്ദു ചേച്ചി, ശാലിനി സജി, കോമള ചേച്ചി തുടങ്ങിയവരും ആശുപത്രിയില്‍ തനിക്ക് സഹായവുമായി എത്തിയിട്ടുണ്ട് പ്രവീണ്‍ പാസ്റ്റര്‍, അക്‌സ ചേച്ചി, പ്രശാന്ത് ബ്രദര്‍ എന്നിവര്‍ തനിക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും ആശ്വാസം നല്‍കുകയും ചെയ്തിരുന്നതായും രേണു വ്യക്തമാക്കുന്നു
ചികിത്സയ്ക്ക് ശേഷം രേണു സുഖം പ്രാപിക്കുകയും നിലവില്‍ വീണ്ടെടുക്കലിനായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും, മുടി വീണ്ടും വളരാന്‍ തുടങ്ങിയെന്നും രേണു സന്തോഷത്തോടെ അറിയിക്കുന്നു.
ഇനിയും ഒരു ചെറിയ കീമോ കൂടി ബാക്കിയുണ്ടെന്നും, അതിനുശേഷം സര്‍ജറി ചെയ്യേണ്ടതുണ്ടെന്നും രേണു വ്യക്തമാക്കുന്നു സര്‍ജറിക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയും അവള്‍ പങ്കുവെക്കുന്നു.