Latest News

വീടിന് സമീപമുളള ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം ഉറക്കം കളയുന്നു; അനുവദനീയമായ ഡെസിബെലും കവിഞ്ഞ് രാത്രി വൈകിയും ഉച്ചത്തിലുള്ള പാട്ടുകള്‍: പരാതിയുമായി അല്ലു സിരീഷ്

Malayalilife
 വീടിന് സമീപമുളള ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം ഉറക്കം കളയുന്നു; അനുവദനീയമായ ഡെസിബെലും കവിഞ്ഞ് രാത്രി വൈകിയും ഉച്ചത്തിലുള്ള പാട്ടുകള്‍: പരാതിയുമായി അല്ലു സിരീഷ്

ഹൈദരാബാദ് ഷെയ്ഖാപേട്ടിലുളള തന്റെ വീടിന് സമീപമുളള ക്ഷേത്രത്തില്‍ നിന്ന് അര്‍ധരാത്രിയില്‍ ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെതിരെ പോലീസിനെ സമീപിച്ച് നടനും അല്ലു അര്‍ജുന്റെ സഹോദരനുമായ അല്ലു സിരീഷ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത ശബ്ദം കാരണം തനിക്കും അയല്‍ വാസികള്‍ക്കും ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. വയോധികരും ചെറിയ കുട്ടികളുമുള്ള നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ഈ അസൗകര്യമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഹൈദരാബാദ് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ ഫിലിം നഗര്‍ പോലീസ് സ്റ്റേഷനെ നേരിട്ട് സമീപിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ബഹുമാനപ്പെട്ട ഹൈദരാബാദ് പോലീസിനോട്, ഞാന്‍ അപര്‍ണ വണ്‍,ഷെയ്ഖാപെട്ടിലെ താമസക്കാരനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനോഭ നഗറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഉച്ചത്തില്‍ സംഗീതം വെക്കുന്നുണ്ടായിരുന്നു. അനുവദിച്ചിട്ടുള്ള ഡെസിബെലിനും മുകളില്‍ രാത്രി രണ്ട്-മൂന്ന് മണി വരേയും അത് നീണ്ടു പോകുന്നുണ്ട്. തുടര്‍ന്ന് ഞാന്‍ ഫിലിം നഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

actor allu sirish lodges complain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES