ഉണക്കിമീന് വിഭവം മലയാളികള്‍ക്ക് എന്നും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ്. പലരുപത്തില്‍ പരീക്ഷണം നടത്തി തീന്‍മേശയില്‍ ഉണക്കമീന്‍ എത്താറുണ്ട്. വിദേശ രാജ്യങ്ങളില്‍ വരെ ഉണക്കമീന്‍ കയറ്റി അയക്കാറുമുണ്ട്. കേരളത്തില്‍ വീട്ടമ്മാര്‍ പലരുപത്തില്‍ ഉണക്കമീന്‍ വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്.
ആവശ്യമുള്ള സാധനങ്ങള്‍:
1. ഏതെങ്കിലും മുളളില്ലാത്ത ഉണക്കമീന്‍
വറുത്ത് കല്ലില്‍ വച്ച് ചതച്ചത് - ഒരു കപ്പ്
2. തേങ്ങാ കൊത്ത് - ഒരു എണ്ണത്തിന്റെ
6. വറ്റല്‍ മുളക് - എട്ട് എണ്ണം
3. ചുവന്നുള്ളി - എട്ട് എണ്ണം
5. ഇഞ്ചി - ഒരു കഷണം
6. വാളന്‍ പുളി - പാകത്തിന്
7. കറിവേപ്പില - കുറച്ച്
തയ്യാറാക്കുന്ന വിധം:
തേങ്ങാ പൂളി കഷണങ്ങളാക്കി ഇട്ട് ചുട്ട് എടുക്കുക. വറ്റല്‍ മുളകും ചൂട്ട് എടുക്കുക. പിന്നീട് അരകല്ലില്‍ വച്ച് ചമ്മന്തിക്ക് ചതക്കുന്നതുപോലെ മേല്‍ പറഞ്ഞ മറ്റ് സാധനങ്ങളും ചേര്‍ത്ത് ചതച്ച മീനും കൂട്ടി ചേര്‍ത്ത് യോജിപ്പിക്കുക.