Latest News

ഉണക്കമീന്‍ ചതച്ചത് തയ്യാറാക്കാം വെറും അഞ്ച് മിനുട്ടില്‍

Malayalilife
ഉണക്കമീന്‍ ചതച്ചത് തയ്യാറാക്കാം വെറും അഞ്ച് മിനുട്ടില്‍

 രു കാലത്ത്  മലയാളിയുടെ അടുക്കളയില്‍ നിന്നും ഒഴിഞ്ഞ് മാറാത്ത ഒരു വിഭവമായിരുന്നു ഉണക്കമീന്‍. പെട്ടന്ന്  കേട് വരാത്ത ഒന്നായത് കൊണ്ട് തന്നെ ഏവരും അടുക്കളയില്‍ എടുത്തുവെക്കും. വറുക്കും,പെള്ളിക്കും എന്നാല്‍ ഇന്ന് പുതിയ രീതിയില്‍ ഒന്ന് ഉണ്ടാക്കി നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍:

1. ഏതെങ്കിലും മുളളില്ലാത്ത ഉണക്കമീന്‍ 
വറുത്ത് കല്ലില്‍ വച്ച് ചതച്ചത് - ഒരു കപ്പ്
2. തേങ്ങാ കൊത്ത് - ഒരു എണ്ണത്തിന്റെ
6. വറ്റല്‍ മുളക് - എട്ട് എണ്ണം
3. ചുവന്നുള്ളി - എട്ട് എണ്ണം
5. ഇഞ്ചി - ഒരു കഷണം
6. വാളന്‍ പുളി - പാകത്തിന്
7. കറിവേപ്പില - കുറച്ച്


തയ്യാറാക്കുന്ന വിധം:

തേങ്ങാ പൂളി കഷണങ്ങളാക്കി ഇട്ട് ചുട്ട് എടുക്കുക. വറ്റല്‍ മുളകും ചൂട്ട് എടുക്കുക. പിന്നീട് അരകല്ലില്‍ വച്ച് ചമ്മന്തിക്ക് ചതക്കുന്നതുപോലെ മേല്‍ പറഞ്ഞ മറ്റ് സാധനങ്ങളും ചേര്‍ത്ത് ചതച്ച മീനും കൂട്ടി ചേര്‍ത്ത് യോജിപ്പിക്കുക.

Read more topics: # dry fish,# chattni
dry fish, chattni

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES