Latest News

അമ്പരപ്പിച്ച് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്; ഹൃദയം കീഴടക്കി പ്രണയമീനുകളുടെ കടല്‍;അസുരനില്‍ തിളങ്ങി മഞ്ജുവും; ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങള്‍ ഇവയൊക്കെ

Malayalilife
topbanner
 അമ്പരപ്പിച്ച് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്; ഹൃദയം കീഴടക്കി പ്രണയമീനുകളുടെ കടല്‍;അസുരനില്‍ തിളങ്ങി മഞ്ജുവും; ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങള്‍ ഇവയൊക്കെ

സിനിമാപ്രേമികള്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജെല്ലിക്കെട്ട്' അടക്കം അഞ്ചു സിനിമകളാണ് ഇന്ന്  റിലീസിനെത്തിയത്. മഞ്ജുവാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം 'അസുരന്‍', 'വെള്ളിമൂങ്ങ' ടീം വീണ്ടും ഒരുമിക്കുന്ന ബിജുമേനോന്‍ ചിത്രം 'ആദ്യരാത്രി', സൗബിന്‍ നായകനാവുന്ന 'വികൃതി', വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കിയ 'പ്രണയമീനുകളുടെ കടല്‍' എന്നിവയാണ് ഇന്ന് തിയേറ്ററുകളിലെത്തിയ പ്രധാന ചിത്രങ്ങള്‍. ലിജോജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആദ്യ പ്രദര്‍ശനത്തില്‍ തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയെടുത്തത്. 

അസുരന്‍

മഞ്ജു വാര്യരുടെ ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം, മഞ്ജുവും ധനുഷും ആദ്യമായി ഒരുമിക്കുന്നു തുടങ്ങി നിരവധിയേറെ പ്രത്യേകതകളുള്ള 'അസുരനെ' മലയാള സിനിമാലോകവും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വടചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒരുമിക്കുന്നു എന്നതും 'അസുരന്റെ' പ്രത്യേകത.

വട ചെന്നൈയില്‍ കണ്ടതു പോലെ തന്നെ വയലന്‍സും ക്ലാസ് സംഘര്‍ഷവുമൊക്കെയാകും അസുരനിലും കാണാനാവുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. 'വെക്കൈ' എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് 'അസുരന്‍' എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതു വരെ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഈണമൊരുക്കുന്നത്  ജി.വി പ്രകാശാണ്.

ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും 'അസുരനു'ണ്ട്. ഇരുവരും ഒന്നിച്ച 'പൊല്ലാതവന്‍', 'ആടുകളം', 'വടചെന്നൈ' എന്നിവയെല്ലാം ബോക്സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

വികൃതി 

സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന'വികൃതി'യും വെള്ളിയാഴ്ച റിലീസിനെത്തുകയാണ്. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍. ഭഗത് മാനുവല്‍, സുധീര്‍ കരമന, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം വിന്‍സി അലോഷ്യസാണ് നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിന്‍സി അലോഷ്യസ്. ബിജിബാലാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

കട്ട് 2 ക്രിയേറ്റീവ് പിക്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'അമ്പിളി' എന്ന ചിത്രത്തിനു ശേഷം സൗബിന്‍ നായകനാവുന്ന റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'വികൃതി'.

ആദ്യരാത്രി

വെള്ളിമൂങ്ങ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ബിജു മേനോന്‍ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ആദ്യരാത്രി'. വെള്ളിമൂങ്ങ', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ആദ്യരാത്രി.

ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ആണ് നായിക. അജു വര്‍ഗ്ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്ഥലത്തെ പ്രധാന ബ്രോക്കറുടെ കഥയാണ് ആദ്യരാത്രി പറയുന്നത് എന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്.

'ക്വീന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് നായരും സംഗീതം ബിജിബാലും നിര്‍വ്വഹിക്കും. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മ്മാണം. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ആദ്യരാത്രി'.


'പ്രണയമീനുകളുടെ കടല്‍'

'ആമി' എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ കമല്‍ ഒരുക്കിയ ചിത്രമാണ് 'പ്രണയമീനുകളുടെ കടല്‍'. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഒരു മേക്കിങ് വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ജോണ്‍ പോളും കമലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് വിഷ്ണു പണിക്കര്‍. റഫീക്ക് അഹമ്മദ്, ബി.കെ.ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഷാന്‍ റഹ്മാന്‍. ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിങ്ങനെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ വട്ടക്കുഴി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 

today relies movie malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES