Latest News

മാമാങ്കത്തിലെ മൂക്കുത്തിക്കാരി ചില്ലറക്കാരിയല്ല..! 17 വയസില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനമായ പ്രാച്ചി ആരാണെന്ന് അറിയാമോ?

Malayalilife
മാമാങ്കത്തിലെ മൂക്കുത്തിക്കാരി ചില്ലറക്കാരിയല്ല..! 17 വയസില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനമായ പ്രാച്ചി ആരാണെന്ന് അറിയാമോ?

 

ബിഗ്ബഡ്ജറ്റ് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. കായികരംഗത്തും സിനിമാരംഗത്തും വിജയത്തിന്റെ മേല്‍വിലാസങ്ങള്‍ മാത്രം കുറിച്ച പ്രാചി തെഹ്ലാന്‍ എന്ന ഡല്ഹിക്കാരിയാണ് മാമാങ്കത്തില്‍ നായികയായി എത്തുന്നത്. ഇത്തത്തില്‍ ആരും കൊതിക്കുന്ന ഒരു എന്‍ട്രി മലയാളത്തില്‍ കിട്ടിയ സന്തോഷത്തിലാണ് പ്രാചി. പ്രാചിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

ബാസ് കറ്റ്‌ബോളിലും നെറ്റ്ബാളിലുമെല്ലാം നിരവധി വാരിക്കൂട്ടിയ സുന്ദരിയാണ് പ്രാചി. ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍പദവി വഹിച്ചശേഷം മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാന്‍ എന്ന ഡല്‍ഹിക്കാരി. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തുമ്പോള്‍ പ്രാചിക്കു പ്രായം 17 മാത്രമായിരുന്നു. അവിടുന്ന് നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയാണ് ഇപ്പോള്‍ സിനിമയിലേക്ക് പ്രാചി എത്തുന്നത്. അഞ്ചടി 11 ഇഞ്ചാണ് പ്രാചിയുടെ ഉയരം. പ്രാചിയുടെ കണക്കില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയരമുള്ള നടി.

 സ്‌പോര്‍ട്‌സിനിടയില്‍ പഠനത്തിനും പ്രാചി സമയം കണ്ടെത്തിയിരുന്നു. എംബിഎ കഴിഞ്ഞ് ആക്‌സഞ്ചറില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യുന്നതിനിടെയാണ് സ്റ്റാര്‍ പ്ലസ് ചാനലിന്റെ ജനപ്രിയ പരമ്പരയായ 'ദി ഔര്‍ ഹമിലേക്ക്' ക്ഷണം ലഭിച്ചത്. ടിവി സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് മാമാങ്കത്തിലേയ്ക്കുളള  ഓഡീഷന് വിളിക്കുന്നത്.  ഓഡിഷനും പോയെങ്കിലും ഇത്രയും  വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന്  വിചാരിച്ചിരുൂന്നില്ല. കായിക രംഗത്ത് ഇന്ത്യയ്ക്ക്  വേണ്ടി ചരിത്ര നേട്ടം  കൈവരിച്ച പ്രാചിയുടെ ആദ്യ മലയാള  ചിത്രമാണ് മാമാങ്കം. ഒടുവില്‍ മാമാങ്കത്തിലെ  ഉണ്ണിമായ എന്ന കഥാപാത്രമായി നറുക്കുവീണു തന്റെ കരിയറിലെ ഏറ്റവും അനുഭവസമ്പത്ത് സമ്മാനിച്ച കഥാപാത്രമാണിതിതെന്നും  ശരീരികമായും മാനസികമായും   ഉണ്ണിമായ എന്ന കഥാപാത്രത്തിലേയ്ക്ക് മാറാന്‍ ഒരുപാട്  വെല്ലുവിളികള്‍  നേരിടേണ്ടി വന്നെന്നും പ്രാചി പറയുന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള  കാലഘട്ടത്തിലെ കഥാപാത്രമാകാന്‍ ഒരുപാട്  ഒരുക്കങ്ങള്‍ വേണ്ടിവന്നു. സ്‌പോര്‍ട് താരമായതിനാല്‍ കളരി മുറകള്‍ എളുപ്പമായിരുന്നെങ്കിലും ശാസ്ത്രീയ നൃത്തം അല്‍പം പ്രയാസമായെന്നാണ് പ്രാചി പറയുന്നത്.

ഇപ്പോള്‍ മാമാങ്കം റിലീസിനായി ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കയാണ് പ്രാചി. മമ്മൂട്ടിയുമായി അഭിനയിക്കാന്‍ ആയതിലും ഏറെ സന്തോഷം പ്രാചി പങ്കുവയ്ക്കുന്നു. സിനിമയില്‍ ഓരോ രംഗങ്ങള്‍ എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം  പറഞ്ഞു തന്നു. മാമാങ്കം  ഷൂട്ട് നടക്കുന്നത് റംസാന്‍  സമയത്തായിരുന്നു. തനിയ്ക്ക്  ബിരിയാണി കഴിക്കണമെന്നുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം പെരുന്നാളിന് വീട്ടില്‍ ഉണ്ടാക്കിയ ബിരിയാണി കൊണ്ടു വന്നു  തന്നിരുന്നു. ഇത് തന്നെ അമ്പരപ്പിച്ചു. അദ്ദേഹത്തെപ്പോലെയുള്ള മഹാനടനൊപ്പവും മനുഷ്യസ്‌നേഹിക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും പ്രാചി പറയുന്നു.

maamankam malayalam movie actress prachi tehlan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES