മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച ചിത്രങ്ങളൊക്കെ സിനിമാപ്രേമികള്‍ ഇരുകയ്യുൂം നീട്ടിയാണ് സ്വീകരാറുണ്ട്. എ്ന്നാല്‍ നാലു ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പ്രിയും മമ്മൂട്ടിയും ഒന്നിച്ചത്. പ്രിയദര്‍ശനും മമ്മൂട്ടിയും ഏറ്റവുമൊടുവില്‍ ഒന്നിച്ച ചിത്രമാണ് മേഘം. എന്തുകൊണ്ട് അതിന് ശേഷം ഒരു സിനിമ ചെയ്തില്ല. മമ്മൂട്ടിയെ നായകനാക്കി പ്രിയന്‍ ആലോചിച്ച ചിത്രത്തിന് ടി ദാമോദരന്‍ തിരക്കഥ എഴുതി. പ്രിയദര്‍ശനും മോഹന്‍ലാലും എന്ന പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും.
മോഹന്‍ലാലിന്റെ ഭാര്യാ പിതാവായ സുരേഷ് ബാലാജിയാണ് മേഘം എന്ന ചിത്രം നിര്‍മിച്ചത്. ചിത്രം വിതരണത്തിനെടുത്തത് ലാലിന്റെ പ്രണവവും. മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തില്‍ നിറഞ്ഞുനിന്നു. ശ്രീനിവാസനും പ്രിയാഗില്ലും കൊച്ചിന്‍ ഹനീഫയും നെടുമുടിയും കെ പി എസ് സി ലളിതയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു. 1999 ഏപ്രില്‍ 15 ന് വിഷു റിലീസായാണ് മേഘം പ്രദര്‍ശനത്തിനെത്തിയത്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍ പടം വേണ്ടത്ര ക്ലിക്കായില്ല. എന്നാല്‍ ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയ നാട്ടിന്‍പുറത്ത് കാരിയായ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ പ്രിയ ഗില്‍ എന്ന നായികയെ മലയാള സിനിമയില്‍ പിന്നീട് കണ്ടില്ല.
തൊണ്ണൂറുകളില്‍ ബോളിവുഡിലെ സ്ഥിരം നായികയായിരുന്നു പ്രിയ. മലയാളം തമിഴ് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച പ്രിയ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. സര്‍ഫ് ടും, ടെരേ മെരേ സാപ്നെ, ജോഷ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത പ്രിയ സിനിനയില്‍ പ്രശസ്തിയിലും തിരക്കിലും നില്‍ക്കുന്നസ്ഥിനിടയിലാണ് അപ്രത്യക്ഷയായത്.പഞ്ചാബില്‍ നിന്നും എത്തിയ നടിയാണ് പ്രിയ ഗില്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയ 1995 ലെ മിസ്സ് ഇന്ത്യ റണ്ണറപ്പ് കൂടിയാണ്. സല്‍മാന്‍ ഖാന്‍ , ഷാരൂഖ് ഖാന്‍ എന്നിവരോടൊപ്പം ബോളിവുഡില്‍ തിളങ്ങിയ നടി മമ്മൂട്ടി ചിത്രമായ മേഘത്തിലൂടെ മലയാളികള്‍ക്കും പരിചിതയായി.
1996 മുതല്‍ 2006 വരെ സിനിമാ മേഖലയില്‍ സജീവമായിരുന്ന പ്രിയയുടെ അവസാന ചിത്രം ഭൈരവി ആയിരുന്നു. സിനിമാ ജീവിതത്തില്‍ തന്റേതായ ശൈലി പിന്തുടര്‍ന്നിരുന്ന ഈ നടി ഗോസിപ്പ് കോളങ്ങളില്‍ പേര് പതിപ്പിച്ചിരുന്നില്ല. നടി വിവാഹിത ആയോ അതുകൊണ്ടാണോ സിനിമയില്‍ നിന്നും പിന്മാറിയതെന്നു ഇപ്പോഴും അറിയില്ല. എന്നാല്‍ താരം ബോബൈയിലാണെന്ന് ചില ആരാധകര്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു.