Latest News

പ്രണയം തുളുമ്പി 'എന്‍ രാമഴയില്‍' ; കിങ് ഫിഷിലെ ആദ്യഗാനം പുറത്തിറങ്ങി

Malayalilife
പ്രണയം തുളുമ്പി   'എന്‍ രാമഴയില്‍' ; കിങ് ഫിഷിലെ ആദ്യഗാനം പുറത്തിറങ്ങി

 കിങ് ഫിഷ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.അനൂപ് മേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് കിങ് ഫിഷ് . രതീഷ് വേഗ ചിട്ടപ്പെടുത്തിയ  'എന്‍ രാമഴയില്‍' എന്ന് തുടങ്ങുന്ന പ്രണയഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. 

അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ദിവ്യാ പിള്ളയാണ് നായിക. രഞ്ജിത്ത്, നന്ദു, നിരഞ്ജന അനൂപ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍. 

2011 ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോനും രതീഷ് വേഗയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിങ് ഫിഷ്. 

Read more topics: # malayalam movie,# king fish
malayalam movie king fish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES