Latest News

സുരേഷ് ഗോപിക്കൊപ്പം തോളോട് ചേര്‍ത്ത് നിന്ന് മകള്‍ ലക്ഷ്മി; കുഞ്ഞായിരിക്കെ വിട്ടുപിരിഞ്ഞ നടന്റെ മകളുടെ ഡിജിറ്റല്‍ ചിത്രം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുമ്പോള്‍

Malayalilife
സുരേഷ് ഗോപിക്കൊപ്പം തോളോട് ചേര്‍ത്ത് നിന്ന് മകള്‍ ലക്ഷ്മി; കുഞ്ഞായിരിക്കെ വിട്ടുപിരിഞ്ഞ  നടന്റെ മകളുടെ ഡിജിറ്റല്‍ ചിത്രം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുമ്പോള്‍

ലയാളത്തിലെ പ്രിയതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെജീവിതത്തിലെ മറക്കാനാവാത്ത വേദനയാണ് മകള്‍ ലക്ഷ്മിയുടെ വേര്‍പാട്. ചെറുപ്രായത്തിലെ നഷ്ടമായ മകളെക്കുറിച്ചുള്ള ഓര്‍മകള്‍ കണ്ണീരോടെ താരം പങ്കിടുന്നത് മലയാളികളുടെ കണ്ണ് നിറക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്നത്.

ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം ഡിജിറ്റല്‍ ആര്‍ട്ടിലൂടെ വരച്ചിരിക്കുന്നത്. ആര്‍ട്ടോമാനിക് എന്ന ഇന്‍സ്റ്റ?ഗ്രാം പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്.

സുരേഷ് ഗോപിയുടെ അഞ്ചുമക്കളില്‍ മൂത്തമകളായ ലക്ഷ്മി ഒരു കാര്‍ അപകടത്തിലാണ് മരണപ്പെടുന്നത്. ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തില്‍ കാറപകടം ഉണ്ടായത്. മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉണ്ടാക്കിയത്.മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകള്‍ നിറയുന്നതും പലപ്പോഴായി നമ്മളില്‍ പലരും കണ്ടിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abdu (@artomanic)

Read more topics: # സുരേഷ് ഗോപി
suresh gopi daughter lakshmi picture viral in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക