Latest News

പ്രണയത്തിലായിരുന്നപ്പോൾ മറ്റുള്ളവരുടെ കൂടെ പോൺ സിനിമകളിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ വെബ്ബറും പോൺ രംഗത്തേക്കെത്തി; ആദ്യമായി ഡേറ്റിങിനെത്തിയപ്പോൾ ഞാൻ വൈകി; ഭർത്താവ് പോൺ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള കാരണവും പ്രണയദിന ഓർമ്മകളും പങ്ക് വച്ച് സണ്ണി ലിയോൺ

Malayalilife
പ്രണയത്തിലായിരുന്നപ്പോൾ മറ്റുള്ളവരുടെ കൂടെ പോൺ സിനിമകളിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ വെബ്ബറും പോൺ രംഗത്തേക്കെത്തി; ആദ്യമായി ഡേറ്റിങിനെത്തിയപ്പോൾ ഞാൻ വൈകി; ഭർത്താവ് പോൺ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള കാരണവും പ്രണയദിന ഓർമ്മകളും പങ്ക് വച്ച് സണ്ണി ലിയോൺ

ലോകത്തെ ഏറ്റവും പ്രശസ്തായ പോൺ താരങ്ങളിൽ ഒരാളാണ് സണ്ണി ലിയോൺ. പോൺ അഭിനയം നിർത്തി വർഷങ്ങളായെങ്കിലും അഡൽറ്റ് മൂവി ഇൻഡസ്ട്രിയിൽ ഇപ്പോഴും സണ്ണി ലിയോണെന്ന പേര് വളരെ പോപ്പുലറാണ്.അഡൽറ്റ് മൂവിയാണെങ്കിലും ബോളിവുഡ് മൂവിയാണെങ്കിലും അല്ല ഇനി പരസ്യമാണെങ്കിലും സണ്ണി ലിയോണിന് കട്ട പിന്തുണയുമായി നിൽക്കുന്ന ഒരാളാണ് മാനേജറും ഭർത്താവുമായ ഡാനിയൽ വെബ്ബർ. ഇപ്പോൾ ഡാനിയലുമായു ള്ള തന്റെ പ്രണയത്തെക്കുറിച്ചും വെബ്ബർ പോൺ രംഗത്തേക്ക് കടന്നുവരാനുണ്ടായ കാരണവും സണ്ണി ലിയോൺ തുറന്നു പറയുകയാണ്.

പതിനെട്ടാം വയസ്സിൽ പോൺ രംഗത്ത് എത്തിയതാണ് സണ്ണി. തന്റെ വഴി സണ്ണി സ്വയം തിരഞ്ഞെടുത്തതാണ്. അതിൽ ഒട്ടും ഖേദമില്ല. പല ജീവിത സംഘർഷങ്ങൾക്കിടയിലും ഡാനിയൽ വളരെ വലിയ പിന്തുണ നൽകിയിരുന്നു എന്ന് സണ്ണി പറയുന്നു. ഭർത്താവും തന്റെ കൂടെ പോൺ മേഖലയിലേക്ക് വരികയായിരുന്നു. ഡാനിയൽ വെബ്ബറുമായി പ്രണയത്തിലായ സമയത്ത് താൻ മറ്റുള്ളവരുടെ കൂടെ പോൺ സിനിമകളിൽ അഭിനയിക്കുന്നത് വെബ്ബറിന് ഇഷ്ടമല്ലായിരുന്നു. അതിനാലാണ് വെബ്ബറും എന്റെ കൂടെ ഇൻഡസ്ട്രിയിലേക്കെത്തിയത്. തുടർന്ന് ഞങ്ങൾ ഒരുമിച്ചാണ് പോൺ ചിത്രങ്ങളിൽ അഭിനയിച്ചത്. താൻ ഒപ്പുവച്ചിരുന്ന കരാറുകൾ തീർക്കാൻ ഡാനിയലായിരുന്ന സഹായിച്ചത്.

ദീർഘ കാലമായുള്ള ബന്ധമായിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. പരസ്പരം മനസിലാക്കാൻ അങ്ങനെയാണ് സാധിച്ചത്. മറ്റുള്ളവരുമായി അഡൾട്ട് ചിത്രങ്ങളിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ അദ്ദേഹവും ഇൻഡസ്ട്രിയിലേക്ക് വരികയും ഞങ്ങൾ ഒരു കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആദ്യം കണ്ടപ്പോൾ തന്നെ ഡാനിയലിനോട് ഇഷ്ടം തോന്നി. ഡാനിയലിന്റെ സുഹൃത്ത് വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. വേഗസ്സിൽ കണ്ടപ്പോൾ പരസ്പരം ഇഷ്ടപ്പെട്ടു. ഡാനിയൽ എന്റെ ഈ മെയിൽ ഐഡിയും ഫോൺ നമ്പറും സൂത്രത്തിൽ കൈക്കലാക്കിയിരുന്നു. ആദ്യകാലത്ത് കൂടുതലൊന്നും ഫോണിൽ സംസാരിക്കാറില്ലായിരുന്നു. പക്ഷെ ഈമെയിലിൽ ബന്ധം തുടർന്നു.

ആദ്യമായി ഡേറ്റിങ്ങിനെത്തിയപ്പോൾ ഞാൻ വൈകിയാണ് എത്തിയത്.അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം അമ്മ മരിച്ചപ്പോൾ എനിക്കും കുടുംബത്തിനും മാനസികമായ പിന്തുണ നൽകിയത് ഡാനിയേലായിരുന്നു. ഡാനിയൽ പിന്നീട് ഒരിക്കൽ പ്രണയഭ്യർഥന നടത്തിയത് ഇപ്പോൾ നടന്നതുപോലെയാണ് തോന്നുന്നത്. എന്റെ റിങ് ഇടാൻ ഒരു പെട്ടി ഡാനിയൽ സമ്മാനിച്ചു. അതിന് ശേഷം നിനക്ക് ഞാൻ വേറെ മോതിരം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്ന് എനിക്ക് സന്തോഷം അടക്കാനായില്ല. അത് ഞാൻ ആഗ്രഹിച്ചതായിരുന്നു എന്നും സണ്ണി ലിയോൺ പറഞ്ഞു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്‌ബുക്ക് പേജാണ് സണ്ണി ലിയോണിന്റെ വാക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോസ്റ്റ് സണ്ണി ലിയോണിന്റെ പേജിൽ ടാഗ് ചെയ്താണ് ഹ്യൂമൻസ് ഓഫ് ബോംബെ കുറിപ്പ് പങ്കുവയ്ക്കുന്നത്.

കനേഡിയൻ പോൺ ഇൻഡസ്ട്രിയിൽ നിന്ന് ബോളീവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോൺ. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡിൽ സ്ഥാനമുറിപ്പിച്ച സണ്ണി പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ കേരളത്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയും നടി മലയാളികളുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു.

കഴിഞ്ഞ വർഷം ദമ്പതികൾ പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു. 21 മാസമുള്ള പെൺകുഞ്ഞിനെയാണ് ഇവർ ദത്തെടുത്തത്. മാർച്ച് നാലിന് വാടക ഗർഭത്തിലൂടെ ഇവർക്ക് 2 ആൺ കുഞ്ഞുങ്ങൾ ഉണ്ടായി.

Read more topics: # sunny leon,# history
sunny leon-history

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക