Latest News

സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് വേടന്റെ ലക്ഷ്യം; തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു; പരാതി നല്‍കി റാപ്പര്‍ വേടന്‍

Malayalilife
 സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് വേടന്റെ ലക്ഷ്യം; തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു; പരാതി നല്‍കി റാപ്പര്‍ വേടന്‍

സാമൂഹ്യമാധ്യമങ്ങള്‍ വഴി അപവാദപ്രചരണം നടത്തുന്നെന്ന് ആരോപിച്ച് പരാതിയുമായി റാപ്പര്‍ വേടന്‍. സംസ്ഥാന പോലീസ് മേധാവിക്കും ആലുവ റൂറല്‍ സൈബര്‍ പോലീസിനും പരാതി നല്‍കി. തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അപവാദ പ്രചരണം നടത്തുന്നതായും സൗദിഅറേബ്യയില്‍ പന്നിയിറച്ചി വില്‍ക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് ലക്ഷ്യമെന്നും മറ്റും വ്യാജപ്രചരണം നടത്തുന്നെന്നാണ് പരാതി.

പ്രോഗ്രാമുകളുടെ തിരക്കേറുന്ന സമയം നോക്കിയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. സാമൂഹ്യമാധ്യമ അക്കൗണ്ടുകളെയും പരാതിയില്‍ സ്പോട്ട് ചെയ്തിട്ടുണ്ട്. വിപിന്‍ വിജയന്‍, അശോക് തുടങ്ങിയ ഐഡികളില്‍ നിന്നുമാണ് ഇത്തരം പ്രചരണങ്ങള്‍ ഉണ്ടാകുന്നതെന്നും ഈ അക്കൗണ്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ലന്നും എന്നാല്‍ ഇത്തവണ പറയാതെ വയ്യ എന്നും തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചാണ് വേടന്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തന്നെ ലക്ഷ്യം വെച്ച് ബോധപൂര്‍വം നടത്തുന്ന വ്യാജ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും വേടന്‍ സമൂഹമാധ്യത്തിലെ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വേടന്‍ വ്യക്തമാക്കിയിരുന്നു.

'എന്നെക്കുറിച്ച് ഒരു വ്യാജ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൗദി അറേബ്യയില്‍ പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിന്‍ ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാന്‍ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ റസ്റ്റോറന്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാന്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല.

അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാന്‍ സൗദിയിലേക്ക് പോകുന്നത് ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാഴക്കാ പ്രവൃത്തിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല'; എന്നാണ് വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

vedan fake news complaint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES