Latest News

കേരളത്തിന് സംഭാവന ചെയ്തു; എന്നാൽ തുക എത്ര എന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; അത് തീർത്തും വ്യക്തിപരം; അഞ്ച് കോടി നല്കിയോ എന്ന ചോദ്യത്തിന് ഉത്തരവുമായി സണ്ണി ലിയോൺ

Malayalilife
കേരളത്തിന് സംഭാവന ചെയ്തു; എന്നാൽ തുക എത്ര എന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; അത് തീർത്തും വ്യക്തിപരം; അഞ്ച് കോടി നല്കിയോ എന്ന ചോദ്യത്തിന് ഉത്തരവുമായി സണ്ണി ലിയോൺ

കേരളത്തിന് സഹായം നൽകിയോ എന്ന സോഷ്യൽമീഡിയയുടെ ചോദ്യത്തിന് മറുപടിയുമായി സണ്ണി ലിയോൺ രംഗത്തെത്തി.കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും തുക എത്ര എന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, കാരണം അത് തീർത്തും വ്യക്തിനിഷ്ഠമായ ഒന്നാണെന്നും സണ്ണി പറഞ്ഞു.

കേരളത്തിന് അഞ്ചു കോടി നൽകിയോ എന്ന ചോദ്യത്തിന് ഉത്തരമായാണ് നടി മറുപടി നല്കിയത്.സണ്ണി ലിയോണിന്റെ ഓഫീസ് ഇന്ത്യൻ എക്സ്പ്രസ്സിനോട് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ ധാരാളം ആരാധകരുള്ള നടി സണ്ണി ലിയോൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ നൽകി എന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സണ്ണി ലിയോണിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ആരാധകർ വാർത്ത പൂർണ്ണമായും വിശ്വസിക്കാനും തയ്യാറായില്ല. ഇത് സത്യമാണോ സണ്ണി? എന്ന് ചോദിച്ചു പലരും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുമായി എത്തി. ട്വിറ്ററിലും ഫേസ്‌ബുക്കിലുമെല്ലാം സണ്ണി ലിയോണിനു അഭിനന്ദനങ്ങളുമായി എത്തിയവരും ഏറെയാണ്.

Read more topics: # sunny leon,# flood donation response
sunny-leon-flood-donation-response

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക